വിദ്യാർത്ഥിയും സമൂഹവും തമ്മിൽ അകലം ഉണ്ടാകുവാനുള്ള കാരണങ്ങൾ

Thursday, March 14, 2013

രാഷ്ട്രീയ സദാചാരം


രാഷ്ട്രീയ സദാചാരം


കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ സദാചാരലംഘനങ്ങളുടെ ചുവന്ന അടയാളങ്ങൾ രേഖപ്പെടുത്തുന്നത് കോൺഗ്രസ്സ് ഭരണകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്നതാണെന്ന് കരുതപ്പെടുന്നു. ഇന്ന് കേരളം ഭരിക്കുന്ന മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം കുറവാണെങ്കിലും, ഭരിക്കുവാൻ മാത്രം ആയി ജനിച്ചിട്ടുള്ള മന്ത്രിമാർക്ക് ചുരുങ്ങിയത് ഒരു ക്രിമിനൽകേസുകൾ ഇല്ലാത്തതായി ആരുമില്ല എന്നതിൽ ബഹുഭൂരിപക്ഷമുണ്ട്.

   രാഷ്ട്രീയത്തിലെ ഗുണ്ടായിസം അരിക്കാശിനായിചെയ്യുന്ന തൊഴിലായിട്ടാണ് അവർ കാണുന്നത്. ഭൂമാ‍ഫിയാ പ്രവർത്തനം,വട്ടിപ്പലിശ,പൂഴ്ത്തിവയ്പ്പ്-ഊഹക്കച്ചവടം എന്നിവയിൽ ആരും പിന്നോട്ടല്ല.
ഇതിലെല്ലാ‍തിനുമുപരി സ്ത്രീപീഢനത്തിലും,സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിലും പേരുകേട്ട മന്ത്രിമാരാണ് കേരളത്തിൽ പലരും.
    അഴിമതിയിലാ‍ണെങ്കിൽ ഇൻഡ്യയിൽ ഒന്നാമതെത്താൻ ഇനിയും സമയം ബാക്കിയുണ്ട് . ആത്മാഭിമാനം നഷടപ്പെട്ട പീഢനത്തിനരായ ഒരു സ്ത്രീയുടെ പരാതി പോലീസ്റ്റേഷനുകളിൽ രജിസ്റ്റർചെയ്യും‌മുൻപേ ഏതെങ്കിലും നേതാക്കൾക്ക് പങ്കുണ്ടോ എന്ന് തിരക്കും; അതാണ് കേരാളാ ഇന്റലിജൻസ് ബ്യാറോയുടെ പ്രധാന പണി. നാക്ക് അറം‌പറ്റി എന്ന് പറയട്ടെ ഒരു സ്ത്രീക്കും ഈ സർക്കാരിൽ നിന്ന് ഇതുവരെ നീതിലഭിച്ചിട്ടില്ല.


     കോടികൾ കട്ടുമുടിച്ച കേസിൽ വിചാരണ നേരിടുന്നവരും , സ്ത്രീപീഢനക്കേസിലെ പ്രതികളും,ഇപ്പോൾ അക്രമങ്ങൾ തുടരുന്നവരുമായ ജനപ്രധിനിധികൾ കേരളം ഭരിക്കുന്നതിനേക്കാൾ ഏറെ ഖേദകരം, സാമ്പത്തീക സർവ്വേ നടത്തി വികസനത്തിൽ ബഹുദൂരം മുന്നിലായി എന്ന റിപ്പോർട്ടാണ്. ഏറ്റവും കൂടുതൽ പട്ടിണിയും,ദാരിദ്രവും ഇതര സംസ്ഥാനങ്ങളെക്കാൾ ക്കേരളത്തിലാണ് എന്നത് ക്കുരുടന്മാരായ ഇവർ കാണുന്നില്ല.ഇതിന് രാഷ്ട്രീയ തിമിരം എന്നാണ് രോഗ വിവരം കുറിക്കേണ്ടത്..

  കൊച്ചുകുട്ടികളേയും,വയോവൃദ്ധരേയും ഒരുപോലെ കാമാസക്തിയാൽ പ്രാപിക്കുവാൻ ഇവിടത്തെ ആഭാസന്മാർക്ക് എങ്ങിനെയാണ് ധൈര്യം വരുന്നത്…?. ഇതിനെ സദാചാര വിരുദ്ധമെന്നോ ,മാനസീക വിഭ്രാന്തിയെന്നോ വ്യാഖ്യാനിച്ച് രക്ഷപ്പെടാനും കേസ് അവസാനിപ്പിക്കുവാനുമാണ് കുത്സിതശ്രമം നടക്കുന്നത്.

       ഇന്ന് ഇത്തരം കേസുകളിൽ ആരോപണം നേരിടുന്ന മന്ത്രിമാരുടെ ഭരണത്തിന് എന്ത് സദാചാരബോധവും ജനാധിപത്യ മര്യാദയും,നിയമവാഴ്ച്ചയുമാണ് കേരള ജനതയോട് അറിയിക്കുവാനുള്ളത്. കേരളത്തിൽ സമാധാനപരമായി ആർക്കാണ് ജീവിക്കുവാനാകുക. കഴിഞ്ഞ കാലഘട്ടങ്ങളിലെ കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം തല്ലിക്കെടുത്തി കിരാത ഭരണമാണ് നടമാടുന്നത്. 

     അരാഷ്ട്രീയ വാദവും,ജാതിക്കോമരങ്ങളുടെ ആടിത്തിമർക്കലും,വാണിഭവും ഭരണത്തിന്റെ മുഖമുദ്രയായി കരുതപ്പെടുന്നവരുടെ ഭരണത്തിന് എന്താണ് നീതിബോധം.
കഴിഞ്ഞ കാലത്തേക്കാളൊക്കെ എന്താണ് കോൺഗ്രസ്സിന് സംഭവിച്ചത് .1.തിരഞ്ഞെടുപ്പിൽ ഏതുവിധേനയും ജയിക്കുവാൻ കോടിക്കണക്കിനുരൂപയാണ് വോട്ട് കമ്പോളത്തിൽ ഒഴിക്കിവിട്ട് നിക്ഷേപിച്ചിട്ടുള്ളത്. ഇതിന് ലാഭം കൂടിയേതീരൂ
2.എല്ലാ ജാതി ,മത വിഭാഗത്തിനേയും പ്രീതിപ്പെടുത്തിക്കൊണ്ട് ഭരണത്തിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിഭാഗീയത സൃഷ്ടിച്ചു.
3. കേവല ഭൂരിപക്ഷവും, അതിൽ ന്യൂനപക്ഷമായ മുസ്ലീം ലീഗിന് അപ്രമാദിത്വവും.
4.ഭരണം കൈവിട്ടാൽ ഭരിക്കപ്പെടുന്നവർ പലരും ഇരുമ്പഴികളിലാവും എന്നതാണ് എറ്റവും വലിയ പ്രശ്നം.

        കേരളരാഷ്ട്രീയത്തിനോ,മന്ത്രിമാർക്കോ ,സർക്കാർ വകുപ്പുകളിലോ എവിടെയെങ്കിലും സദാചാരപരമായ സമീപനം കാണുവാൻ കഴിയില്ല. കോഴ ,കൈകൂലി,എന്നിവ സെക്രട്ടേറിയറ്റിൽനിന്ന് തുടങ്ങി പഞ്ചായത്തുവരെ  നീളുന്നു. പ്രാദേശീക ചെറുകിട നേതാക്കളൊക്കെ ഇന്ന് ലക്ഷാധിപതികളായിത്തീർന്നു. വേലികാക്കുന്നവൻ വിളവുതിന്നാൽ എങ്ങിനെയാണ് നീതി നടപ്പിലാവുക. യധാ മന്ത്രി തഥാ അണികൾ…..

    വെളുത്തമുണ്ടിനും,ഷർട്ടിനും ഉള്ളിലെ ചെന്നായ്ക്കളാണ് ഭരണത്തിൽ. എത്ര അലക്കിയാലും വെളുക്കാ‍ത്ത വിഴുപ്പാണ് ഇവർ അനുദിനം ജനസമക്ഷം കുതിർത്തിവക്കുന്നത്.എത്രനാറിയാലും അവിടെ കിടക്കും..മലം തിന്നുന്ന പട്ടിക്കുണ്ടോ അതിന്റെ ദുർഗന്ധമറിയൂ……..ഇവരുടെ മനസ്സിലാണ് മലം. ഇനി എന്ത് പറയുവാൻ…….

       കേരളത്തിലേ എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൽക്കും തോക്കുകൾ വിതരണം ചെയ്താൽ‌പ്പോലും ഇവിടെ സമാധാനം ഉണ്ടാവുകയില്ല. പാവപ്പെട്ടവർക്ക് ജീവിക്കുവാൻ കഴിയില്ല.പട്ടിണിമാറ്റാൻ തോക്ക് ഉപകരിക്കില്ലല്ലോ.

        ഏതെങ്കിലും ഗുണ്ടാ വ്യവസായത്തിന്റേയോ, ജാതി വ്യവസായത്തിന്റേയോ ,റസിഡൻസ് അസോസിയേഷൻ വ്യവസായത്തിന്റേയോ അംഗമായില്ലെങ്കിൽ എവിടെയെങ്കിലും ജീവിതം അവസാനിപ്പിക്കേണ്ടിവരും.

No comments:

Post a Comment