വിദ്യാർത്ഥിയും സമൂഹവും തമ്മിൽ അകലം ഉണ്ടാകുവാനുള്ള കാരണങ്ങൾ

Sunday, March 3, 2013

മൂന്ന് സുന്ദരികൾ


മൂന്ന് സുന്ദരികൾ


പണ്ട് പണ്ട് ഒരു ദേശത്ത് ഒരു നായരുണ്ടായിരുന്നു. നായർക്ക് ആദ്യ വേളിയിൽ മക്കളില്ല. രണ്ടാമത്തേതിൽ അതിന് പകരമായി മൂന്ന് സുന്ദരി പെണ്മക്കൾ. ഓരോരുത്തരും ഒന്നിനൊന്ന് സുന്ദരികൾ. എന്നിരുന്നാലും പ്രായപൂർത്തിയായപ്പോൾ ഓരോരുത്തരും പുരുഷന്മാരേ ആകൃഷ്ടരാക്കുന്നതിന് അവരവരുടെ തന്ത്രങ്ങൾ സ്വീകരിച്ചുതുടങ്ങി. ഇത്രയും സൌന്ദര്യം മൂന്നാൾക്കും നകിയിട്ടുപോലും ഈശ്വരൻ മൂന്ന് പേർക്കും വ്യത്യസ്തമായ മൂന്ന് കാര്യങ്ങൾ അവരവരുടെ സവിശേഷ സൌന്ദര്യത്തിനായി നൽകിയിരുന്നു. അങ്ങനെ അവരവർക്ക് ലഭിച്ച പ്രത്യേകതകൾകൊണ്ട് സുന്ദരിമാർ നാടാകെ കുളിരുകോരി നടക്കുകയാണ്. ആരാണ് കേമം, ആർക്കാണ് കൂടുതൽ ആരാധകർ എന്നതിലായിരുന്നു അവർതമ്മിലുള്ള തർക്കം. ഇനി അവർക്ക് സൌന്ദര്യം കൂട്ടുവാൻ അനുഗ്രഹമായിക്കിട്ടിയത് എന്ത് , എങ്ങിനെ അവർ അതിനെ പ്രയോജനപ്പെടുത്തുന്നു എന്ന് മനസ്സിലാക്കാം

രാവിലെ മൂന്ന് സുന്ദരിമാരും അണിഞ്ഞൊരുങ്ങി നാട്ടുവഴികളിലൂടെ നടന്ന് ആളുകൾ കൂടുന്നിടത്തെല്ലാം തെല്ലുനേരം ചിലവഴിക്കും. അവസാനം ഗ്രാമത്തിലെ ചന്തയിലാണ് എത്തുക. അവിടെ പുരുഷന്മാർ സുന്ദരികളെ കണ്ടാൽ എല്ലാം മറന്ന് നോക്കിനിൽക്കും. പിന്നെ ഒരുത്സവത്തിന്റെ പ്രതീതിയാണ്. മൂന്നാളും തമ്മിലുള്ള മത്സരം കാണേണ്ടതുതന്നെ. സാധാരണയായി  ഒരാളും അവർ മടങ്ങാതെ എങ്ങും പോകില്ല.
അങ്ങനെ മൂന്ന് സുന്ദരിമാർ ആർത്തുല്ലസിക്കുന്ന ഒരുദിനം. മൂവരും തമ്മിൽ കടുത്ത മത്സരം
ഒന്നാമത്തവൾ രാധ. സുന്ദരി എന്നുപറഞ്ഞാൽ പോരാ. പിന്നെന്തിനാ വേറോരനുഗ്രഹം . എന്നാലും ഈശ്വരൻ അവൾക്ക് നൽകിയത് നല്ല ചുവന്ന ചുണ്ടുകളാണ്. ചുണ്ടുകളുടെ സവിശേഷമായ ചലനങ്ങളാൽ അവൾ ആളുകളെ ആകർഷിക്കുവാൻ തുടങ്ങി. ഒരു കടയിൽ കയറി അവൾ ചോദിച്ചു ”ചുക്കുണ്ടോ…ചുക്ക്, ചുക്കുണ്ടോ…ചുക്ക്   ”… പലപ്രാവശ്യം ചോദ്യം ആവർത്തിച്ചുകൊണ്ടേയിരുന്നു. ആർക്കും പരാതിയോ മറ്റോ ഉണ്ടായിരുന്നില്ല… മനോഹരമായ ചുണ്ടുകൾ പലപ്രാവശ്യം സവിശേഷമായ രീതിയിൽ ചലിപ്പിച്ചുകൊണ്ട് അവൾ ചോദ്യം തുടരുന്നു.ആളുകൾ ചുറ്റിലും തടിച്ച് കൂടുന്നു.
രണ്ടാമത്തവൾ സാവിത്രി. മനോഹരമായ പല്ലുകളാണ് അവൾക്ക് ഈശ്വരൻ നൽകിയത്. രാധയുടെ പെരുമാറ്റത്തിൽ ശുണ്ഠി കയറിയ സാവിത്രി മറ്റോരു കടയിൽ കയറി ചോദിച്ചു…..”ചീരം ഉണ്ടോ…ചീരം…… ചീരം ഉണ്ടോ…ചീരം  ” വെളുവെളുത്ത പല്ലുകൾ നന്നായി കാണിച്ച് അവൾ ചോദ്യം തുടർന്നു. സുന്ദരികളിൽ സുന്ദരിയായ അവളുടെ പല്ലുകൾ ഒട്ടേറെപ്പേരെ മോഹിപ്പിച്ചു.
ഇതെല്ലാം കണ്ടുകൊണ്ട് മൂന്നാമത്തെ സുന്ദരി മൈഥിലി. അവൾക്ക് ഈശ്വരൻ കനിഞ്ഞ് നൽകിയത് ദൃഢമായതും മനോഹരമായുതുമായ മാറിടമാണ്. രണ്ടുസഹോദരിമാരുടെ ചുറ്റിലും ആൺപിറന്നവന്മാരുടെ തിരക്കുകണ്ട് അവൾ തിരക്കിലേക്ക് തള്ളിക്കയറി മുലകൾ അങ്ങോട്ടും ഇങ്ങോട്ടും……. അങ്ങോട്ടും ഇങ്ങോട്ടും…… വെട്ടിച്ചുകൊണ്ട് പറഞ്ഞു…   “ചുക്കുംവേണ്ട…ചീരവും വേണ്ട…. ചുക്കുംവേണ്ട…ചീരവും വേണ്ട….“. കുറച്ചുസമയം മൂന്നാളും ഒരുമിച്ച് സൃഷ്ടിച്ച സുന്തര നിമിഷങ്ങൾ. അങ്ങനെ മൂന്ന് സുന്ദരിമാരും നാടാകെ സംന്ദര്യം കൊണ്ട് സദ്യവിളമ്പി വീട്ടിലേക്ക് മടങ്ങി.


[ചെറുപ്പത്തിൽ കുസൃതി കാണിച്ചതിന് അമ്മ തല്ലുകയുണ്ടായി. അപ്പോൾ മുത്തശ്ശി കരച്ചിൽ മാറ്റാൻ പറഞ്ഞുതന്ന കഥയാണ് . ഈ കഥകേട്ട് എന്റെ പിണക്കം മാറി. എന്റെ മൻസ്സിൽ മൂന്ന് സുന്ദരിമാരുടെ ചിത്രങ്ങൾ മിന്നിമാഞ്ഞു. “ചുക്കുണ്ടോ..ചുക്ക്,….ചീ‍രമുണ്ടോ, ചീരം….ചുക്കും വേണ്ട ചീരോം വേണ്ട…” എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഓടിപ്പോയി കൂട്ടുകാരുമായി കളി തുടർന്നു.പിന്നീട് പലരോടും ഞാൻ ഈ കഥ പറഞ്ഞു.ഏവർക്കും ഇഷ്ടമായിട്ടുണ്ട്.നിങ്ങളും ഈ കഥ കേട്ട് ഇഷ്ടപ്പെടുമല്ലോ…വിജൂവികർത്താ]

1 comment:

  1. നല്ല ഒരു ഗുണപാഠകഥ രസകരവും

    ReplyDelete