വിദ്യാർത്ഥിയും സമൂഹവും തമ്മിൽ അകലം ഉണ്ടാകുവാനുള്ള കാരണങ്ങൾ

Tuesday, January 29, 2013

കേരളത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയം-2013


കേരളത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയം-2013

പരശുരാമൻ മഴു എറിഞ്ഞല്ല മറിച്ച് മത മൌലീക വിഘടന വാദത്തിന്റെ രാഷ്ടീയ ഇടപെടലുകളിലൂടെയാണ് കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം ഇന്ന് രൂപപ്പെട്ടിരിക്കുന്നത്. 100% സാക്ഷരത നേടിയ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് ഏറ്റവുമധികം രാഷ്ട്രീയക്രിമിനലുകളും അഴിമതിക്കാരും, സാമൂഹ്യവിരുദ്ധരും ആയ ജനപ്രധിനിധികൾ ഭരിക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നത്.  ജനാധിപത്യഭരണ സംവിധാനത്തിലൂടെ മതത്തിന്റെ പ്രാകൃതനിയമങ്ങൾ നടപ്പാക്കലാണ് പ്രത്യക്ഷവും പരോക്ഷവും ആയ അജൻഡ.

വലതുപക്ഷ മത- സാമുദായിക മുന്നണിയാണ്         ഇന്ന് കേരളം ഭരിക്കുന്നത്.  ഒരു സമാന്തര ഗവമെന്റോ ഒന്നിലധികം മുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിമാരും നിലനിൽക്കുന്ന സാഹചര്യമാണ് ഭവിച്ചിരിക്കുന്നത്. ജനാധിപത്യ ഭരണ സംവിധാനത്തിൽ ഇതിനുമുൻപ് ഇത്തരം ഭരണപരമായ ഇടപെടലുകൾ നടന്നത് കെ കരുനാകരൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്.

കേരളം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ അഴിമതിയും,പ്രദേശീകാടിസ്ഥാനത്തിൽ പോലും  സാമുദായിക സംഘർഷങ്ങളും, മതതീവ്രവാദവും, പ്രീണന നയവും സ്വജനപക്ഷപാതവും നടക്കുന്നത് ഈ കാലത്താണ്          . ഏതാണ്ട് നാളിതുവരെയുള്ള കേരളത്തിന്റെ നേട്ടങ്ങളെ 100 വർഷം പിന്നോട്ടടിക്കുന്ന കോൺഗ്രസ്സിന്റെ അഹങ്കാര രാഷ്ട്രീയത്തിന്റെ സമുദായ മുഖവും പ്രീണന നയവും കേരള ചരിത്രത്തിനും സംസ്കാരത്തിനും, ജനാധിപത്യമര്യാദകൾക്കും      കളങ്കമേൽപ്പിച്ചു.

എന്നാൽ ഇന്ന് അധികാരവികേന്ദ്രീകരണവും പഞ്ചായത്ത് രാജ് ഭരണസംവിധാനവും ശക്തമായ സമയത്തുപോലും ഭരണവർഗ്ഗത്തേയും , ഭരണമാകെത്തന്നെയും ആരാധനാലയങ്ങളിൽനിന്നും നിയന്ത്രിക്കുന്ന അതിഭയാനകമായ രാഷട്രീയ മത അവിഹിത ബന്ധമാണ്    പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മതസംഘടനകൾ ഭരണം നിനിർത്തുവാൻ നടത്തുന്ന വിലപേശലിലിൽ ഭൂസ്വത്ത്,വിഭവം, മണ്ണ്,ജലം, സ്വാതന്ത്ര്യം ല്ലാം വീതിച്ച് നൽകുന്നു. രഹസ്യ ധന സമാഹരണവും കേരളം ഇതുവരേയും കാണാത്ത രീതിയിൽ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നു. പുതിയ മതസ്ഥാപനങ്ങളും, അതിന് വേണ്ട പ്രത്യക്ഷമായ ജാതി തിരിഞ്ഞുള്ള മുദ്രാവാക്യം മുഴക്കലും,വെല്ലുവുളികളും ഭീതിജനകമായ സാമൂഹ്യ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്

ഭരണ ആനുകൂല്ല്യം കിട്ടുന്നതിനും, അങ്ങ് പഞ്ചായത്ത് മുതൽ മന്ത്രി സഭയിൽ അംഗമാകുന്നത് വരെയും ജാതി സംഘടനകൾ രൂപീകരിച്ച് വീതം വച്ച് നൽകികൊണ്ടിരിക്കുന്നു. ഗവണ്മെന്റിന് മുൻപിൽ സമർപ്പിക്കപ്പെടുന്ന ദയാഹർജികളിലും, അപേക്ഷകളിലും, അന്വേഷണ റിപ്പോർട്ടുകളിലും  തലക്കുറിപ്പായി പ്രമുഘ സാമുദായിക സംഘടനകളുടെ കുറിപ്പ് ഉണ്ടായിരിക്കും . ജനാധിപത്യവും- മതാധിപത്യവും, രാഷ്ട്രീയ ധ്രുവീകരണവും -മതഭ്രാന്തും വളർത്തുകയും , കേരളത്തിന്റെ സാമൂഹ്യക്ഷേമപ്രവർത്തനങ്ങളേയും വികസനത്തേയും ദോഷകരമായി ബാധിച്ചിരിക്കുന്ന വിഘടനവാദമാണ് ഇന്നത്തെ കേരളസംഗ്രഹം

കേരളത്തിന്റെ വിഭവ ഭൂപടം നോക്കി കണ്ണായ ഭൂമികൾ ഒക്കെയും കൈക്കലാക്കുവാനും, സ്വകാര്യവത്കരണത്തിലൂടെ ജാതി സാമുദായീക പ്രഭുക്കളുടെ കരങ്ങളിലേക്ക് കേരളത്തെ വീതം വച്ച് കൊടുക്കുവാനുമാണ്        ഭരണസംവിധാനം ഉപയോഗിക്കുന്നത്.  ഈ വിഷവിത്ത് വിതക്കുന്നത് തുച്ചുമാറ്റുവാൻ ഇനി കഴിയാത്തവിധം ഒരു പകർച്ചവ്യാധിപോൽ ആളിപ്പടർത്തുവാൻ  കേവലം രണ്ടുവർഷം കൊണ്ട് ഗവർമെന്റിന് സാധിച്ചു. അഴിമതിയും, കെടുകാര്യസ്ഥതയും,പീങ്ങളും,കൈമുതലായുള്ള കോൺഗ്രസ്സിന് ഇനി രാഷ്ട്രീയ കേരളത്തിൽ ഇരുപ്പുറപ്പിക്കുവാൻ പണ്ട് ബ്രിട്ടീഷുകാരൻ കാണിച്ചുകൊടുത്ത ഭിന്നിപ്പിച്ച് ഭരിക്കൽ നയം തന്നെ തുരണം.

ഇന്ന് ഭരണ സംവിധാനം ദല്ലാൾ മാരുടെ കാര്യാലയങ്ങൾ ആയി മാറിക്കൊണ്ടിരിക്കുകയാണ്          . പോലീസ് നീതിന്യായം, എല്ലാം പൌരസ്വാതന്ത്ര്യത്തെ ധ്വംസനം ചെയ്ത് പ്രസ്താവനകൾനടത്തുന്നു. പണവും പദവികളുംനൽകി നിലനിൽക്കുന്ന ഭരണം അസന്തുലിതമായ രാഷ്ട്രീ അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. കൂട്ടായ വിലപേശലിലൂടെ വീതംവച്ച് നൽകുന്നതിലെ അപാകതകൾ കേരത്തിനെ ഒരു ഭ്രാന്താലയമാക്കി മാറ്റീയിരിക്കുന്നു. സ്വാതന്ത്ര്യസമരചരിത്രത്തിന്റെ പാരമ്പര്യവും പാശ്ചാത്യസംസ്കാരത്തിന്റെ മഹിമയും പറയുന്ന ഭരണവർഗ്ഗം പറയുന്നത് വിടാതെ വിഴുങ്ങി ദൃശ്യശ്രാവ്യ മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങി പ്രഭാതങ്ങളിൽ എത്തിക്കുകയാണ് കേരളത്തെകമ്പോളവത്കരിക്കുവാൻ ശ്രമിക്കുന്ന മാധ്യമ ഭീമന്മാർ. ജനഹിതമാണ് തിരഞ്ഞെടുപ്പിൽ പ്രകടമാകേണ്ടത്. പണത്തിന്റേയും സാമുദായികശക്തികളുടേയും ഇടപെടലുകൾ കേരളത്തെ എങ്ങനെ ജനാധിപത്യത്തിന്റെ അവസാന നാളുകളിലേക്ക് കൊണ്ടുചെന്നെത്തിക്കും എന്നതിന് ഇനിയും ഇതിലും നല്ല ഒരു ഉദാഹരണം കേരളചരിത്രത്തിന് പറയുവാൻ ഉണ്ടാകില്ല


No comments:

Post a Comment