വിദ്യാർത്ഥിയും സമൂഹവും തമ്മിൽ അകലം ഉണ്ടാകുവാനുള്ള കാരണങ്ങൾ

Thursday, January 31, 2013

ഗാന്ധിജിയുടെ മതവും രാഷ്ട്രീയവും


ഗാന്ധിജിയുടെ മതവും രാഷ്ട്രീയവും

രാഷ്ട്രപിതാവായ മഹാത്മജിക്ക് ഇൻഡ്യയുടെ സാമുദായിക ഐക്യത്തെ സംബന്ധിച്ച് വ്യക്തമായ കാഴ്ച്ച്പ്പാട് ഉണ്ടായിരുന്നു. പാശ്ചാത്യലോകത്തിന്റെ സ്വാതന്ത്ര്യം,സമത്വം,ജനാധിപത്യം എന്നീ ആശയങ്ങൾ ഗാന്ധിസത്തിന്  ക്രിസ്തീയ മതതത്വങ്ങളോട് ഏറെ സാമ്യം ഉണ്ടാവുന്നതിന് കാരണമായി.വിദേശമതസംഹിതകളുടെ പഠനത്തിന് ശേഷമാണ് ഇഡ്യൻ പാരമ്പര്യത്തെക്കുറിച്ച് വേണ്ടത്ര ബോധം ഗാന്ധിജിക്ക് ഉണ്ടായത്. ആംഗലേയവിദ്യാഭ്യാസം ഇല്ലായിരുന്നുവെങ്കിൽ തികച്ചും ഒരു അപരിഷ്കൃത ആശയങ്ങളുടെ വാക്താവ് ആകുമായിരുന്നു ഗാന്ധിജി. അദ്ദേഹം തന്റെ മതത്തെ ധാർമ്മീക മതം എന്നാണ് വിളിച്ചത്. മതം എന്നത് പരമ്പരാഗത മാമൂലുകളോ,ആചരാനുഷ്ഠാനങ്ങളോ ആയിരുന്നില്ല. മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒരു ജീവിത ശൈലി ആയിരുന്നു മതം.

ധർമ്മം എന്നാൽ ഒരുവൻ ചെയ്യേണ്ട കർത്തവ്യങ്ങളേയും കടമകളേയുമാണ് വ്യക്തമാക്കുന്നത്. സംസ്കാരം എന്നത്  ഒരുവനെ അവന്റെ കടമളേയും കർത്തവ്യങ്ങളേയും കുറിച്ച് വ്യക്തമായ ദിശാബോധം നൽകുന്ന ജീവിത ശൈലിയാണ് എന്ന് ഗന്ധിജി അഭിപ്രായപ്പെട്ടു. ധാർമ്മിക മൂല്ല്യങ്ങൾ നമുക്ക് ലഭിക്കുന്നത് വീട്,സാമൂഹ്യ  ചുറ്റുപാട് ,ആചാരാനുഷ്ഠാനങ്ങൾ, വിദ്യാഭ്യാസം, വായന, സഹകരണം, പങ്കാളിത്തം എന്നിവയിലൂടെയാണ്. അതിന് മതം എന്ന് സങ്കുചിതമായ അർഥമല്ല കാണേണ്ടത്. മൂല്ല്യങ്ങൾ ഇല്ലാത്ത ഒരു സമ്പ്രദായങ്ങളും നിലനിൽക്കില്ല. പഴഞ്ചൻ ആശയങ്ങൾക്കും, സദാചാര ബോധത്തിനും വിപരീതമായ പുതിയ ദിശാബോധത്തിന്റെ സദാചാര മര്യാദകൾ പാലിക്കപ്പെടണം.

ഞാൻ എങിനെ ഇരിക്കുന്നു,പറയുന്നു,ക്കുന്നു,എന്നതാണ് എന്റെ മതം”‌-ഗാന്ധിജി വ്യക്തമാക്കിയിട്ടുണ്ട്.അതിന് ഒരു രഹസ്യ സ്വഭാവും ഇല്ല. ചൂചണം , അക്രമം, അനാചാരം എന്നിവ ഇല്ലാതാക്കുകയാണ് ഗാന്ധിജിയുടെ ധർമ്മം..വ്യക്തികൾ സ്വയം മനസ്സാക്ഷിക്കനുസരിച്ച് നന്മകൾ വളർത്തുകയും തിന്മകൾക്കെതിരെ നിന്തരം പോരാടാനും ഗാന്ധിജി ആഹ്വാനം ചെയ്തു.ത്യാഗമനോഭാവമില്ലാത്ത ആരാധന സാമൂഹ്യ തിന്മയാണെന്ന് ഗന്ധിജി വ്യ്ക്തമാക്കിയിരുന്നു. ആയതിനാൽ അദ്ദേഹത്തിന്റെ മതം ധാർമ്മീക മതമെന്ന് കരുതപ്പെടുന്നു

മതവും രാഷ്ട്രീയവും

ഒരു ജനപ്രധിനിധി സത്യസന്ധനും ,ജനസമ്മതനും, ജനക്ഷേമത്തിനായി സ്വാർത്ഥത വെടിഞ്ഞ് ജീവിക്കുന്നവനും ആകണം. രാഷ്ട്രീയം എന്നത് പദവികൾക്കോ, അധികാരത്തിനോ ആയിട്ടുള്ളതാകരുത്. ഒരു നാടിന്റെ ഭൌതീക, സാമൂഹ്യ, പരിസ്ഥിതി,  മനുഷ്യ, ബൌദ്ധീക സമ്പത്തുകൾ എന്നിവ ആകെ സ്വരുക്കൂട്ടി സമൂഹ നന്മക്കായി ഉപയോഗിക്കുവാനുള്ള ശാസ്ത്രവും കലയുമാണ് ജനാധിപത്യം എന്ന് ഗാന്ധിജി പറയുന്നു. രാഷ്ട്രം ആത്മാവില്ലാതതും മനുഷ്യന് ചേതനയുള്ളതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രീകൃത ജനാധിപത്യം ആസൂത്രിതമായ അക്രമത്തിന്റെ മൂർത്തീഭാവമാണ് എന്ന് ഗാന്ധിജി വ്യക്തമാക്കി. സ്വാതന്ത്ര്യം; അതായിരുന്നു ഗാന്ധിജിയുട ലക്ഷ്യം. അതിനാൽ മാത്രമായിരുന്നു പാർലമെന്ററി സമ്പ്രദായത്തെ അദ്ദേഹം അനുകൂലിച്ചത്.

മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും ലക്ഷ്യം സാമൂഹ്യ സേവനം ആകയാൽ അവ വേർപിരിക്കുവാൻ പാടില്ലെന്നും, മതത്തിന്റെ നല്ല മൂല്ല്യങ്ങൾ ഒരുവൻ രാഷ്ട്രീയത്തിൻ സന്നിവേശിപ്പിക്കണം എന്നും ഗാന്ധിജി പറഞ്ഞു. ആയതിനാൽ സ്വന്തം മതത്തിന്റെ നന്മകൾ തിരിച്ചറിയുകയും തിന്മകളെ ഇല്ലായ്മചെയ്യുവാൻ ശ്രമിക്കുകയും വേണം. ഒരു രാഷ്ട്രീയ പ്രവർത്തകൻ ഒരു പൊതുജനസേവകൻ മാത്രമായിരിക്കും. അയാൾ സ്വന്തം ആവശ്യങ്ങൾക്കായി ജോലിചെയ്ത് ധനം കണ്ടെത്തേണ്ടതും ചൂഷണവിമുക്തമായ ജീവിതം നയിക്കേണ്ടതുമാണ്. രാഷ്ട്രീയം ധനസമ്പാദന മാർഗ്ഗമായി കാണാതെ കൈവശം വച്ച് അനുഭവിക്കുന്നതിൽ മിച്ചമായവ അഥവാ അധിക സമ്പാദ്യം സമൂഹത്തിനായി ചിലവഴിക്കേണ്ടതാണെന്ന് ഗാന്ധിജി ഓർമ്മപ്പെടുത്തുന്നു.

വലിയ ആരാധനാലയങ്ങളിലൂടെയല്ല മതം വളരേണ്ടത് മനുഷ്യമനസ്സിന്റെ നിസ്വാർഥമായ സേവനത്തിലൂടെയും സ്നേഹത്തിലൂടെയും ആയിരിക്കണം അത് സംഭവിക്കേണ്ടത്. ഗാന്ധിജിയുടെ സമരായുധങ്ങളായ സത്യാഗ്രഹവും,അഹിംസയും,ഉപവാസവും എല്ലാം മതത്തിന്റെ സ്വാധീനത്തിൽ നിന്നാണ് ഉടലെടുത്തത്.അദ്ദേഹം ഇങ്ങനെ പറഞ്ഞുഎനിക്ക് പുതുതായി ഈ ലോകത്തിനെ ഒന്നും പഠിപ്പിക്കുവാനില്ല. സത്യവും അഹിംസയും ഗിരിനിരകളോളം പഴക്കമുള്ളവയാണ്”.

ഇന്ന് മതവും രാഷ്ടീയവും അവിശുദ്ധകൂട്ടുകെട്ടിലൂടെ അധികാരം ലക്ഷ്യംവച്ച് കൈകോർത്ത് പ്രവർത്തിക്കുകയാണ്.മൂല്ല്യങ്ങൾ നഷ്ടപ്പെട്ട മതം രാഷ്ട്രീയം എന്നിവ സംസ്കരിക്കുവാൻ മാത്രം ഉപകരിക്കുന്ന മൃതശരീരം പോലെയാണ്.അയിത്തവും,അക്രമവും,വിവേചനവും,ചൂഷണവും നിലനിൽക്കുന്ന മതം മതമല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച് സാംസ്കാരിക, സാമൂഹ്യ വിപ്ലവത്തിനാവശ്യമായ ജനാധിപത്യമൂല്ല്യങ്ങൾ ധാരളം ഉണ്ടുതാനും. ഗാന്ധിജിയുടെ പേരിൽ പിതൃത്വം പേറുന്ന രാഷ്ട്രീയപ്പാർട്ടികളും,സാമൂഹ്യപ്രവർത്തകരും എല്ലാം ഉപജീവനമാർഗ്ഗമായി മത്തേയും രാഷ്ട്രീയത്തേയും കരുതുന്നു.സ്വാതന്ത്ര്യാനന്തര ഇൻഡ്യയിൽ അധികാരത്തിന്റെ മേലേങ്കി ധരിക്കാതെ എന്നത്തേപ്പോലെയും അദ്ദേഹം കേവലം ഇൻഡ്യാക്കാരനിൽ ഒരുവനായി.,

അധികാരം ജനങ്ങളിലേക്ക് ,താഴെത്തട്ടിൽനിന്നുള്ള ജനാധിപത്യം , പങ്കാളിത്തജനാധിപത്യം, പഞ്ചായത്തീരാജ് എന്നിവ അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. അധികാര , സ്വാന്ത്ര്യ ലബ്ധിക്കുശേഷവും ഗാന്ധിമാർഗ്ഗം ഉദ്ഘോഷിക്കുന്നവർ അധികാരത്തേർവാഴ്ച്ച നടത്തിയിട്ടും അദ്ദേഹത്തിന്റെ സ്വപ്നങ്ങളേ പരിഗണിച്ചില്ല.അതിലുപരി അദ്ദേഹത്തിന്റെ പേരിൽ എല്ലാം കശാപ്പ് ചെയ്യുകയാണുണ്ടായത്.ഗാന്ധിജിയുടെ സാങ്കൽ‌പ്പീക സാമൂഹ്യ വ്യവസ്ഥയായ സർവ്വോദയ സമൂഹത്തിൽ ജാതിയുടേയോ മതത്തിന്റേയോ,ധനത്തിന്റേയോ,ജന്മത്തിന്റേയോ,കഴിവുകളുടേയോ അടിസ്ഥാനത്തിൽ യാതൊരുവിധ വിവേചനവും ഉണ്ടായിരുന്നില്ലെന്ന് നാം ഓർമ്മിക്കേണ്ടതാണ്.മറ്റുള്ളവരേ സഹായിക്കുകയും അവർക്കായി സേവനം ചെയ്യുകയാണ് ശരിയായ ഈശ്വരസേവ എന്ന് ഗാന്ധിജി വ്യക്തമാക്കിയിട്ടുണ്ട്.അതിനായി നാം നമ്മേ തിരിച്ചരിയണമെന്നും,നമ്മുടെ ഓരോ പ്രവർത്തനത്തിനും നിർബന്ധമായും ഒരു സാമൂഹ്യപരമായ ,കൂട്ടായ വർഗ്ഗബോധത്തിന്റെ പിൻബലം ഉണ്ടാകണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.http://malayalam.blogkut.com/http://vijuvkartha.blogspot.in/

1 comment: