വിദ്യാർത്ഥിയും സമൂഹവും തമ്മിൽ അകലം ഉണ്ടാകുവാനുള്ള കാരണങ്ങൾ

Wednesday, January 30, 2013

ആദ്യപ്രണയവും മൂന്ന് ചോദ്യങ്ങളും


ആദ്യപ്രണയവും മൂന്ന് ചോദ്യങ്ങളും

ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ് പ്രണയം.അത് ഒരിക്കലെങ്കിലും അനുഭവിക്കുവാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ……ജീവിതം അർത്ഥശൂന്യമായിത്തീരും, മഴയും കാറ്റും, മഞ്ഞും, ശിശിരവും, ഹേമന്തവും വസന്തവും എല്ലാം ഉണ്ട്‌ എന്ന് എനിക്ക് അറിയാമായിരുന്നു. എന്നാൽ അതെല്ലാം എനിക്കുവേണ്ടി ആണെന്ന് ഞാൻ അറിഞ്ഞത് ആദ്യപ്രണയത്തിന്റെ മധുരനൊമ്പരത്തിന് ശേഷം മാത്രമാണ്.

ജീവിതസാഹചര്യങ്ങൾ കൊണ്ടും, സാമൂഹ്യപരമായ പിന്നോക്കാവസ്ഥകൊണ്ടും കലായജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയം ഹൃദയം തുറന്ന് അറിയിക്കുവാൻ ധൈര്യം ഉണ്ടായിട്ടില്ല. കഥയും കവിതയും സാഹിത്യശകലങ്ങളുമായി അനേകം സൌഹൃദവലയങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കൽ‌പ്പോലും സ്നേഹമാണ് എന്ന് പറയുവാൻ കഴിയാ‍തെ എന്റെ ഉള്ളിൽ പ്രണയം ജനിച്ചിട്ടുള്ള സുന്ദരനിമിഷങ്ങൾ …..ഇന്നുമോർമ്മകളിലൂടെ ബാല്ല്യ കൌമാരത്തിലേക്ക് മടങ്ങിപ്പോകുന്ന സുഗന്ധം പേറുന്ന മധുരനൊമ്പരക്കാറ്റ്….

പക്ഷെ ഒരിക്കൽ ഞാൻ മഹാരാഷ്ട്രയിൽ ഒരു കോഴ്സിന് പഠിക്കുന്ന കാലം. വളരെ സ്വതന്ത്രമായ, വിവേചനങ്ങളില്ലാത്ത, നിയന്ത്രണൾ അടിച്ചേൽ‌പ്പിക്കാത്ത ഒരു കലാലയം. ആൺപെൺ വിഭാഗക്കാർ ഒരുമിച്ച് ഒരു കാമ്പസ്സിൽ ഒരുമനസ്സോടെ താമസിക്കുന്നു .വിവിധ കോട്ടേജുകളിലായി കണ്ണെത്തും ദൂരത്ത് രാത്രിയുടെ നിശ്ശബ്ദതയേ ഭേദിച്ചുകൊണ്ട് ആട്ടവും പാട്ടും മായി ഉറക്കമുണർത്തുന്ന രാത്രികൾ. ആകെ 24 വിദ്യാർത്ഥികൾ 9ആൺ ബാക്കിയായുള്ളത് ഒൻപതാൾക്കും വീതിച്ചെടുക്കുവാൻ പ്രണയവും‌പേറി പൂമ്പാറ്റയേപ്പോലെ പറന്നുനടക്കുന്ന സുന്ദരിമാർ.  മലയാളിയായി ഞാൻ മാത്രം.

പ്രണയം മനസ്സിൽ വന്നുനിറഞ്ഞാൽ കവിതയും സാഹിത്യവും സ്വാഭാവികമായി പുറത്തേക്ക് ഒഴുകും.ഭാഷ പ്രണയം അറിയിക്കുന്നതിൻ ഇന്നേവരെ ആർക്കും ഒരു തടസ്സവും ആയിട്ടില്ല.

ഇത്രയും പെൺകുട്ടികളോട് ഇടപെടുവാൻ ഒരവസരവും ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്തതിനാൽ ആയിരിക്കാം എന്നേ ഏറെ പരിഗണിക്കുന്ന ഒരു ബിഹാർ കാരി പെൺകുട്ടിയോട് എനിക്ക് പ്രണയം തോന്നിക്കുവാൻ കാരണമായത്. മനസ്സ് ദുർബ്ബലമായ ഒരു നിമിഷത്തിൽ ഇത് സുഹൃത്തുക്കളോട് പങ്കുവക്കുവാൻ തീരുമാനിച്ചുറച്ച് മുറിവിട്ട് പുരത്തേക്ക്  ഇറങ്ങി. എന്റെ സുഹൃത്തുക്കൾ ഏവരും വല്ലാത്ത വികാരവായ്പ്പോടെ ആരെയോകുറിച്ച് സംസാരിക്കുന്നതായി എനിക്ക് തോന്നി. ഞാൻ തികച്ചും സന്തോഷവാനായിരുന്നു. ആയതിനാൽ തന്നെ എന്റെ സുഹൃത്ത്  ഒറീസ്സാക്കാരൻ എന്നെ ചേർത്ത് പിടിച്ച് ഒറിയയിൽ എന്തോപറഞ്ഞ് കെട്ടിപ്പിടിച്ച് തുള്ളിച്ചാടി. ഞാനുമെന്റെ സന്തോഷത്തിന്റെ സീമകൾ ഭേദിക്കുന്ന നിമിഷത്തിലൂടെ ആയിരുന്നു കടന്നുപോയിരുന്നത്. അവന് ആദ്യമായുണ്ടായ പ്രയത്തിന്റെ സുന്ദര നിമിഷങ്ങൾ പങ്കുവയ്ക്കുന്നതായി ഐ എ എസ്സ് പീക്ഷ മാത്രം മിന്നിൽ കണ്ട് ജീവിക്കുന്ന ആചെറുപ്പക്കാരൻ എന്നോട് പറഞ്ഞു. ഭാവിയിലെ സിവിൽ സെർവ്വീസ് ഉദ്യോഗസ്ഥനാകുന്ന സുമുഘനായ ചെറുപ്പക്കാരനോട് പ്രണയം തോന്നിയില്ലെങ്കിൽ അവൾ ഒരു  പെൺകുട്ടി ആണോ എന്ന് എന്റെ ആത്മഗതം

ആഘോഷത്തിന്റെ അവസാന മുഹൂർത്തത്തിൽ അവൻ ആ പേർ പറഞ്ഞു…..ഭാവന……. ഞാൻ ആകെ തളർന്നുപോയി. എന്റെ മനസ്സിൽ പടുത്തുയർത്തിയ പ്രണയഗോപുരത്തിലെ സ്ത്രീരൂപം, അവളെ സ്വപ്നം കാണുന്ന എന്റെ സുഹൃത്ത് …….

ആനന്ദത്തിൽ മതിമറന്ന നിമിഷങ്ങളിൽ എന്റെ പ്രണയിനിയെ ഞാനും അവതരിപ്പിക്കുവാൻ ഒരുനിമിഷം ചോദിച്ചിരുന്നതും ഒരു സൽക്കരം വാഗ്ദാനം ചെയ്തതും എന്നെന്നേക്കുമായി അവസാനിച്ചു. ഞാൻ ഇല്ലാതായിപ്പോകുന്നതായി എനിക്ക് തോന്നി. ഇനി ഒരിക്കലും പഠനം തുടരുവാൻ ആകില്ലെന്ന് ഉറപ്പിച്ച് പാതിരാത്രി ആധ്യാത്മീക ആചാര്യന്റെ പക്കലെത്തി. അദ്ദേഹം എന്നോട് ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ അരികത്തിരുന്നു .. ഞാൻ തുടർന്നു. തുടർന്നുകൊണ്ടേയിരുന്നു…കരഞ്ഞുതളർന്നു..ഒടുവിൽ അദ്ദേഹത്തിന്റെ തത്വീകമായ ചില ചോദ്യങ്ങൾ:- അവൾ നിന്റെ പ്രണയം അറിഞ്ഞിരുന്നോ…..നീ പ്രണയം അറിയിച്ചിരുന്നോ…….അവൾക്ക് മറ്റൊരുവനോട് പ്രണയം തോന്നിയതായി അവൾ നിന്നേ അറിയിച്ചുവോ……….

ഞാൻ പിന്നീട് സംസാരിക്കാതെ കുറച്ചുസമയം ഇരുന്നു.അങ്ങനെതന്നെ മടങ്ങി മുറിയിൽ എത്തി സുഖമായുറങ്ങി. ചോദ്യങ്ങളിൽ ആയിരം ചോദ്യവും ഒരായിരം ഉത്തരവും ആയിരമായിരം ആശ്വാസം പകരുന്ന സാമീപ്യവും ഉണ്ടായിരുന്നു.

ഇനി ഒരിക്കലും അറിഞ്ഞോ അറിയാതെയോ പ്രണയം ഹൃദയത്തിൽ കരുതേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു.പ്രണയത്തിന്റെ സുഖത്തിനും സൌന്ദര്യത്തിനും അപ്പുറം നൊമ്പരവും ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ ഒരു ഉറച്ച തീരുമാനം കൈക്കൊണ്ടു.ഒരിക്കൽ ഒരിക്കൽമാത്രം എന്റെ ഹൃദയം തുറന്ന് ആദ്യപ്രണയം അറിയിക്കുവാൻ..

നീണ്ട 24 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സങ്കോചത്തിന്റെ അതിർവരവരമ്പുകൾ ഭേദിച്ച് ആദ്യം വിടർന്ന പ്രണയം എന്റെ പ്രണയിനിയുടെ കൈകളിൽ ഏൽപ്പിക്കുവാനും പ്രയം അറിയിക്കുവാനുമായുള്ള  മനസ്സിന്റെ വെമ്പൽ. പക്ഷെ അത് അന്നുമാത്രം……. വിടപറയുന്ന ആഘോഷവേളകളിൽ മനംനിറയുന്ന, വിടവാങ്ങുന്ന അവസാന ശുഭ സായാഹ്നത്തിൽ ..ആഘോഷങ്ങൾക്കിടെ ഒരൽ‌പ്പം സ്വകാര്യമായി എന്റെ പ്രണയം അറിയിക്കുവാൻ ഞാൻ കാത്തിരുന്നു.

അങ്ങനെ കാത്തിരുന്ന അനർഘനിമിഷമെന്നോ സുന്ദരനിമിഷമെന്നൊ പറയാവുന്ന സമയം സമാഗതമായി. ഇഷ്ടപ്പെട്ട പെൺകുട്ടിയോട് മാന്യമായ രീതിൽ ഇഷ്ടം അറിയിക്കുവാൻ കഴിയാതതിന് ഇതിനുമുൻപും ഏറെ ശകാരം കേട്ടിട്ടുണ്ട് .എകദേശം വൈകുന്നേരം 7 മണി ആയിട്ടുണ്ടാകും . ഞാൻ കാ‍ത്തിരുന്ന വഴി അരികിലൂടെ അവൾ വന്നടുത്തു. ഞാൻ സ്നേഹത്തോടെ അൽ‌പ്പസമയം സംസാരിക്കുവാൻ അനുവാദം ചോദിച്ചു.. സംയമനത്തോടെ വർദ്ധിച്ച ആത്മസംഘർഷത്തോടെ ആദ്യപ്രണയം അറിയിക്കുവാൻ പോകുന്ന അനർഘനിമിഷം. ഒരിക്കലും ഞാൻ പ്രകടിപ്പിക്കാത്ത സങ്കോചവും, ഔപചാരികതയും എന്റെ മനസ്സിന്റെ ചാഞ്ചല്ല്യമെന്തായിരിക്കും എന്ന് അവൾക്ക് ബോദ്ധ്യപ്പെട്ടതായി ഞാൻ ഇന്ന് മനസ്സിലാക്കുന്നു.

അവൾ എന്റെ കണ്ണുകളിലേക്ക് വല്ലാതെ ഉറ്റുനോക്കി. വികാരപാരവശ്യതയുടേയും തീവ്രാനുരാഗത്തിന്റേയും കൊടും ചൂട്. അവളും വല്ലാതെ അസ്വസ്ഥയായിരുന്നു. ഞാൻ ഏറെ നേരം ഒന്നും മിണ്ടാതെ നിന്നു. കണ്ണുകൾ നിറഞ്ഞു. ഭയം വർദ്ധിച്ചുകൊണ്ടേയിരുന്നു. ഹൃദയമിടിപ്പ് അകലെനിന്നുപോലും കേൾക്കുവാനാകും.

അവൾ പോകുവാൻ സമ്മതം ചോദിച്ചു. ആകാശം ചുവന്ന് തുടുത്തിരുന്നു. എന്റെ മനസ്സും മുഖവും അതുപോലെതന്നെ. ഞാൻ പറഞ്ഞു……ഭാവന എനിക്ക് തന്നേ എന്നേക്കാൾ കൂടുതൽ ഇഷ്ടമാണെന്ന്,,,,,.എനിക്ക് നിന്നേ  മറക്കുവാനാകില്ലെന്ന്…..പിന്നെ എന്റെ പ്രണയത്തിനെ മനോഹരമായി അവതരിപ്പിക്കുവാൻ ആകും വിധം ഞാൻ നിശ്ശബ്ദനും വാചാലനുമായിക്കൊണ്ടിരുന്നു. അതിനുമപ്പുറം സ്നേഹം പ്രകടിപ്പിക്കുവാൻ എനിക്ക് കഴിയും എന്ന് ഞാൻ കരുതുന്നില്ല. സ്നേഹം പിടിച്ച് വാങ്ങേണ്ടതല്ലല്ലോ!

അവൾ അടക്കിപ്പിടിക്കുവാനാകാത്ത വേദനയോടെ പൊട്ടിക്കരഞ്ഞു. ഞാൻ അതിലധികം വിഷമിച്ചു. ഇഷ്ടമാണ് എന്നറിയുന്നത് ഇത്രയും നൊമ്പരം തോനുന്നിപ്പിക്കുന്നതാണ് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അവൾ മെല്ലെ നടന്നുനീങ്ങി. ഞാൻ ദയാവായ്പ്പോടെ പ്രണയപരവശനായ് പിന്നാലെയും. പെട്ടെന്ന് അവൾ എന്റെ കൈമുറുകെപ്പിടിച്ചു. കരയുന്നത് മെല്ലെ നിയന്ത്രണവിധേയമാക്കി. അവൾക്ക് നല്ല മനോധൈര്യം ലഭിച്ചതുപോലെ എനിക്ക് തോന്നി.

എന്റെ കണ്ണിലേക്ക് നോക്കിപ്പറഞ്ഞു.ഹേ വിജു….ആപുൻ സമഛ് ലോ മേരീ ശാദി ഹുഈ ഹേയേ മേരി ആഘരീ മൌകാകാഹെ….മേരെകൊ സബ്കുഛ് ഭൂൽനാഹെമുഛെ ജാനെ ദൊ……മേരീ ശാദീ ഹോ ചുകീഹെ……ഞാൻ പറഞ്ഞു അതൊന്നുമല്ല എന്റെ പ്രശ്നം, എനിക്ക് എന്റെ ഇഷ്ടം അറിയിക്കണം . അതിനായി ഞാൻ രണ്ടുവർഷം കാത്തിരുന്നു. ഒരു മറുപടി ഇഷ്ടമാണ് അഥവാ അല്ലെന്ന് . ഒരുവക്ക് പഞ്ഞ് എന്നെന്നേക്കുമായി പിരിയാം എന്ന് ഞാൻ ശഠിച്ചു.

അവൾ പറഞ്ഞു.ദേഖോ ..ഹം കോ ഐസാ നഹീ കർ സക്താ…..പ്യാർ ഐസാ വൈസാ ബാത് നാഹീ…….മുഛെ ഛോട് ദോ മെരീ ശാദീ ഹോ ചുകീ ഹേ….മേരേ കൊ ഉസെ പ്യാർ കർനാ സരൂരിഹെ……ഹം പ്യാർ ശാദി കർണെ വാലോംസെ കർതെ ഹെ…..

ഞാൻ പറഞ്ഞു, നീ പറയുന്നതൊന്നും എന്റെ ചോദ്യത്തിനുള്ള മറുപടിയല്ല. ശരി ഒരിക്കലും ഇഷ്ടമല്ലെന്ന് ഭാവിച്ച് നിനക്ക് നടന്നകലാം , എനിക്ക് തെല്ലും പരിഭവിമില്ല. ഞാൻ സ്വമുയർത്തി പറഞ്ഞു. അല്ലാതെ പോകാൻ സമ്മതിക്കില്ല. അവളുടെ കണ്ണിൽനിന്നും കണ്ണുനീർത്തുള്ളികൾ ഇറ്റിറ്റ് വീഴുന്നത് എന്റെ മനസ്സിനെ തളർത്തുന്നുണ്ടായിരുന്നു. എന്തായിരുന്നാലും ഞാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടിയല്ലെ.

അവൾ ഏറെ എന്നോട് ചേർന്ന് നിന്നു…..മെല്ലെ സ്വരം താഴ്ത്തി പഞ്ഞുതുടങ്ങി……

ങ്ഹാ…പ്യാർ ഹേ തോ……ക്യാ മേം ഉൻകൊ ഛോട് ദൂം…….ക്യാ തും മേരെ സാഥ് ആവോഗെ…….ക്യാ ഹം കോ സിന്ദഗി ബിദാസക്തെ……

ഞാൻ അൽ‌പ്പമൊന്ന് പിന്നോട്ട് മാറി..ഒരു അഗാധമായ പ്രണയത്തിനപ്പുറം വിവാഹമോജീവിതമോ സ്വപ്നം കാണുവാനുള്ളതൊന്നും എനിക്ക് സ്വന്തമായില്ലായിരുന്നു.ഒരു പെൺകുട്ടിയുടെ ഇഷ്ടത്തിന് ഒരുജീവിതത്തിന്റെ നേരുണ്ടായിരുന്നെന്ന് ഞാൻ തിരിച്ചരിഞ്ഞു…..എന്റെ മനസ്സ് ഇങ്ങനെ വ്യാപരിച്ചുകൊണ്ടിരിക്കുമ്പോഴും അവൾ തുടരുന്നുണ്ടായിരുന്നു

ഠീക് ഹേ …മേം കേരളാ ആവൂം ,തേരേ സാഥ്……..ഹം സാഥ് സാഥ് ജീയേം ഗേ……

ഫിർ മുഛേ കുഛ് ബാതേം പൂഛ് നാഹെ……..

ഞാൻ പറഞ്ഞു ,ചോദിക്കൂ എന്തായിരുന്നാലും ഞാൻ സത്യസന്ധമായ മറുപടി നൽകും .അതുതന്നെയാണ് ഞാൻ നിന്നിൽനിന്നും പ്രതീക്ഷിക്കുന്നത്. വേണ്ടെന്ന് ഭാവിച്ച് കുതറിപ്പോകുവാൻ ശ്രമിച്ച അവളേ ഞാൻ സ്നേഹത്തിന്റെ സമ്മർദ്ദങ്ങൾ കൊണ്ട് ഇടവും വലവും തിരിയുവൻ പറ്റാത്തവണ്ണം എന്നിലേക്ക് അടുപ്പിച്ചിരുന്നു.

അവസാനം അവൾ എന്നോട് പറഞ്ഞു വരുവാൻ തയ്യാറാണ് എന്ന് .പക്ഷേ മൂന്ന് കാര്യങ്ങളിൽ ഉറപ്പ് നൽകുകയാണ് എങ്കിൽ മാത്രം . അത് എന്റെ ജീവിതത്തേയും പ്രണയസങ്കൽ‌പ്പങ്ങളേയും മാറ്റിമറിച്ച മൂന്ന് ചോദ്യങ്ങളായിരുന്നു.

ക്യാ ആപ്കോ അപനാ മകാൻ ഹേ (സ്വന്ത്മായി വീട് ഉണ്ടോ)…….

ക്യാ ആപ് ബ്രാഹ്മിൻ ഹേ (ബ്രാഹ്മണനാണോ)….

ക്യാ ആപ്കോ ഏക് സർകാർ നൌകരീ ഹേ…….(സർക്കാർ ജോലിക്കാരനാണോ)

മേരേകോ എഹ് സാരേ ബാതോം കെ അലാവാ ഓർ കുഛ് പ്യാർ നഹീം. ദേഖോ മുഛേ പ്യാർ നഹീ കർ സക്താ‍..കിസീകോ ഭീ…..മേം തേരാ പ്യാർകോ ആഭാരി ഹോ ഫിർ കഭി അഭി ഐസ സിന്ദഗീ ഹൊതാഹെ…….

ഞാൻ അക്ഷരാർത്ഥത്തിൻ നടുങ്ങിപ്പോയി . നിന്നനിൽപ്പിൽനിന്ന് ഒരടിപോലും മാറുവാനാകാതെ കൈകാലുകകൾ കുഴയുന്നതായി തോന്നി. അവൾ എല്ലാം പറഞ്ഞവസാനിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ എന്നിൽനിന്ന് എന്റെ സ്വപ്നത്തിൽ നിന്ന് എങ്ങോ, ഏതോ വിദൂരതയിലേക്ക് നന്നകന്നു. രാത്രി നല്ലതുപോലെ ഇരുട്ടിയിട്ടും അവൾ എന്നൊടൊത്ത് ഒരുപാട് നേരം ചിലവഴിച്ചു. ഞാൻ ആഹാരം കഴിഞ്ഞ് മുറിയിലെത്തി. അവൾ അത്താഴത്തിന് എതിയിരുന്നില്ല. അവളുടെ ജനാലക്കരുകിൽ നിറഞ്ഞ് പരന്ന ഇരുട്ടായിരുന്നു. പുലർച്ചെ 5 ന് ആയിരുന്നു എന്റെ ട്രെയിൻ. ആരോടും യാത്രപയാതെ അവൾ പോയിരിക്കും. തണുത്ത്മരവിച്ച അടുത്ത പ്രഭാദത്തിൽ ആഹാരം പാചകം ചെയ്ത് തരുന്ന ചചാജിയോട് നന്ദി പറഞ്ഞ് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പാടാക്കിയ കുതിരവണ്ടിയിൽ യിൽ‌വേ സ്റ്റേഷനിലെത്തി. പിന്നീട് ഒരു മടക്കയാത്രയിൽ പൊരുത്തപ്പെടലിന്റെ തത്രപ്പാടിലായിരുന്നു മനസ്സ്. വാർദ്ധയിൽനിന്ന് ദൂരം കൂടുന്തോറും മനസ്സിൽ അങ്ങിങ്ങ് സമാധാനം അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. നേരം പുലരുന്നതുംനോക്കി ഞാൻ ദൂരേക്ക് കണ്ണുംനട്ടിരുന്നു. ഒന്നും നഷ്പ്പെടാനില്ലാത്തവന് വേദനിക്കുവാനും അവകാശമില്ലെന്ന് കരുതിഞാൻ ആശ്വസിച്ചു. ഒരു സാധാരണക്കാരനായ കേരളീയന് എവിടെയാണ് സ്വന്തമായി ഒരു വീട്‌. ഒരു ജോലി എന്നത് അക്ഷരം പഠിക്കുമ്പോഴേ കണ്ട് തുടങ്ങുന്ന സ്വപ്നമാണ്. പിന്നെ പ്രണയം അത് ചിലപ്പോൾ മാത്രം സംഭവിക്കുന്നതായി കരുതുന്നു. പക്ഷേ പ്രണയം സ്വർഗ്ഗീയ മായ ഒരനുഭവമാണ്. സ്നേഹവും , കാത്തിരുപ്പും, പരിഗണനയും, ബഹുമാനവും എല്ലാം  ഒത്തൊരുമിക്കുന്ന ഒരിക്കലും ആർക്കും മതിവരാത്ത നിമിഷങ്ങൾ .അവൾ എന്നെന്നും എന്റെ സങ്കൾപ്പത്തിലെ ഭാവനതന്നെയായി നിറഞ്ഞുനിൽക്കുന്നു.

എന്റെ ജീവിതത്തെ കേവലം മൂന്ന് ചോദ്യങ്ങൾകൊണ്ട് മാറ്റിമറിച്ച ആ പെൺകുട്ടിയോട് എനിക്കിന്നും സ്നേഹമാണ്.ഒരു സ്ത്രീയുടെ പ്രണയത്തിന്റെ നേർ ഞാൻ അനുഭവിച്ചറിഞ്ഞു.ഒരു മറുടി പറയുവാനാകാതെ അവൾ തരുമ്പോൾ മനം നൊന്ത് കരയുന്നുണ്ടായിരുന്നു. പക്ഷേ ചിലത് പയുവാൻ അവൾ നിർബന്ധിത ആയിരുന്നുതാനും. ഒരുപക്ഷേ അവളുടെ പ്രണയം മാതാപിതാക്കൾ അവഗണിച്ചിട്ടുണ്ടാകാം, ഈ മൂന്ന് ചോദ്യങ്ങൾ അവക്കുമുന്നിലും പ്രതിസന്ധികൾ സൃഷ്ടിച്ചിരിക്കാം.പക്ഷേ ഒന്നുറപ്പാണ് ..പറയാതെ അറിയാതെ ഞാൻ അരിഞ്ഞിരുന്നു,,അവൾക്ക് എന്നോട് പ്രണയമാണെന്ന്




1 comment:

  1. ബുദ്ധിയുള്ള പെണ്‍മണി

    Good narration

    ReplyDelete