വിദ്യാർത്ഥിയും സമൂഹവും തമ്മിൽ അകലം ഉണ്ടാകുവാനുള്ള കാരണങ്ങൾ

Sunday, January 27, 2013

സ്ത്രീസ്വാതന്ത്ര്യം കേരളത്തിൽ


സ്ത്രീസ്വാതന്ത്ര്യം കേരളത്തിൽ

കേരളത്തിലെ ഇന്നത്തെ സാമൂഹ്യ, രാഷ്ട്രീയ ,സാമുദായികപരമായ സാഹചര്യം കണക്കിലെടുക്കുമ്പോൾ ഒരുതരത്തിലും സ്ത്രീകൾക്കും കുട്ടികൾക്കും അനുകൂലമായ ഭരണപരമോ, നീതിന്യായപരമോ, മതപരമോ ആയ തീരുമാനങ്ങൾ ഉണ്ടാകില്ല എന്നത് പകൽപോലെ വ്യക്തമാണ്. ഡൽഹി സംഭവത്തിനുശേഷം മനുഷ്യമനസാക്ഷിയെ നടുക്കിക്കൊണ്ട് സ്ത്രീ ജനങ്ങളെ തെരുവോരങ്ങളിൽ കശാപ്പുചെയ്യുന്നത് തുടരുകയാണ്.

എത്രയെത്ര കുരുന്നുകൾ, വൃദ്ധജനങ്ങൾ, സ്ത്രീകൾ എന്നിവർ ആക്രമിക്കപ്പെടുന്നു. സ്ത്രീകൾക്കെതിരെനടന്ന അതിക്രമങ്ങളുടെ കണക്കുകൾ നിരത്തി ആഭ്യന്തര വകുപ്പും പോലീസും ഭരണവർഗ്ഗവും മുതലക്കണ്ണീർ പൊഴിക്കുന്നു.

 വാർത്തയനുസരിച്ച് കൊച്ചിയിൽ വീണ്ടും ഒരു ബാലികയെ കൊന്നു ഭോഗാസക്തിതീർത്ത അച്ഛന്റേയും മകന്റേയും കഥയാണ് ലഭിക്കുന്നത്. ഇവിടെ രെജിസ്റ്റർ ചുയ്യുന്ന കേസുകൾ, വിചാരണ കോടതികൾ ജനപ്രധിനിധികൾ... ഏവരും നോക്കുകുത്തികൾ ആകുന്നു. ഏത് മണ്ഡലങ്ങളിലും നരാധമന്മാർ അഴിഞ്ഞാടുന്നു……… സാത്താൻന്റെ സ്വന്തം നാട്ടിൽ!

സ്ത്രീകളുടെ സുരക്ഷയിൽ വീഴ്ച്ചസഭവിക്കുന്നതിന് മൂന്ന് ഘടകങ്ങളാണ് പ്രധാന കാരണമായി ചൂണ്ടികാണിക്കാവുന്നത് .മതം(സാമുദായികം) ,രാഷ്ട്രീയം(ഭരണം) , നീതിന്യയം(ആഭ്യന്തരം,ജുഡീഷ്യറി).

ഇവ ഓരോന്നിലും സന്തുലിതമായ വർഗ്ഗ വിതരണവും വിപ്ലവകരമായ മാറ്റവും ഉണ്ടാകാതെ ഇൻഡ്യയിൽ ഒരു സ്ത്രീക്കും സ്വാതന്ത്ര്യം ലഭിക്കുകയില്ല.ഇവരുടെ ജീവിതം സ്വതന്ത്രമാകണമെങ്കിൽ ഇനിയും അനേകംപേർ തെരുവുകളിൽ ,ഇരുട്ടിന്റെ കാണാമറയത്ത്,ഏതെങ്കിലും ഗസ്റ്റ്ഹൌസുകളിൽ പ്രാണൻ പോകുംമുൻപ് ഒന്ന് അലറിക്കരയുവാൻ പോലുമാകാതെ ജീവിതം ഹോമിക്കേണ്ടിവരണമെന്നും അത് ചരിതത്തിലെ സ്ത്രീവിരുദ്ധതയുടെ ചരിത്രത്തിന്റെ ഏടുകളിൽ വരണം എന്നും ശഠിക്കുന്നവർക്ക് ,സ്ത്രീ സ്വയം രക്തം ചീന്തി ആയിരുന്നാലും മറുപടി രേഖപ്പെടുത്തേണ്ട കാലമായി.

കേരളം ഭരിക്കുന്ന മന്ത്രിസഭയിൽ സ്ത്രീകളെ അതിക്രമിച്ചവരുടെ കൂട്ടത്തിൽ പെടുന്നവർ ഉണ്ട്. കേരളം അവർക്കെതിരെ വിധി എഴുതിയിട്ടും നിയമത്തിനുമുന്നിൽ അവർ നിർബാധം വിഹരിക്കുന്നു. അടുത്ത ദിവസം ഒരു മാധ്യമത്തിലൂടെ ഒരു സമുദായ നേതാവ് കേരളത്തിലെ ഒരു മന്ത്രിയുടെ  സദാചാരബോധത്തെ സംശയിക്കുന്നതായിപ്പറഞ്ഞത് ആരോപണവിധേയനായ വ്യക്തിയുടെ പിതാവിന്റെ സാന്നിദ്ധ്യത്തിലാണ് എന്നത് വിലകുറച്ച് കാണേണ്ടതല്ല.

തലസ്ഥാന നഗരിയിലെ ഒരുകേളേജ് മുറിയിൽ ഒരു വിദ്യാർത്ഥിനിയെ 4 മണിക്കൂറോളം അടച്ചിട്ട് ഭയാനകമാ അന്തരീക്ഷം സൃഷ്ടിച്ചത് ഇത്രയും സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി ആക്രോശിക്കുന്ന സമയത്താണ് നടന്നിട്ടുള്ളത്. ഇതിനെല്ലാം ഉപരി ജനപ്രധിനിധികളായ സ്ത്രീകളെ നിയമസഭയിലും പുറത്തും വച്ച് അപമാനിച്ചുകൊണ്ടിരിക്കുന്നവരെ സംരക്ഷിക്കുന്ന ഭരണ സംവിധാനത്തിൽനിന്ന് ഏതെങ്കിലും സ്ത്രീകൾക്ക് നീതി ലഭ്യമാകുമോ?

നിയമം പരിപാലിക്കുന്നവർ, ഭരണവർഗ്ഗം പോലീസ് സംവിധാനം എന്നിവർ ലഹരിയിലാണ്. ഭോഗാസക്തിയിൽ മുഴുകിയിരിക്കുകയാണ്. നിയമം മദ്യപിച്ചാൽ നീതി ആർക്ക്..?

ഇത്തരം ആളുകളെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീജനങ്ങളെങ്കിലും അല്പം കരുതൽ കാണിച്ചിരുന്നെങ്കിൽ കേരളത്തിന്റെ ഗതി എന്താകുമായിരുന്നു. ഇത്തരം ആരോപണവിധേയരായ , സിവിൽ ക്രിമിനൽ കേസുകൾ നിലവിലുള്ള വ്യക്തികൾ അടങ്ങുന്ന മന്ത്രിസഭയിൽ ഞാൻ അംഗമാകില്ലെന്ന്  പറയുവാൻ എത്ര മന്ത്രിമാർക്ക് ആർജ്ജവം ഉണ്ട്. ഇന്നത്തെ മന്ത്രിസഭയിലെ സ്ത്രീ അംഗങ്ങൾ മാത്രം ഒരു  ഉറച്ച നിലപാടുസ്വീകരിച്ചാൽ നിയമവും നീതിയും താനേ സ്ത്രീകൾ വിളിക്കുന്ന വഴിയേ വരുമെന്നത് പരമാർത്ഥമാണ്.

സാമൂഹ്യ രാഷ്ട്രീയ സാഹചങ്ങൾ നിലൽക്കുന്ന കേരളത്തിൽ സാമൂഹ്യ പരിഷ്കർത്താവായ വിവേകാനന്ദന്റെ ജന്മദിനത്തിന്റെ ആഘോഷത്തിന്റെ   വേളയിലാണ് ഞാൻ ആശയങ്ങൾ പങ്കുവയ്ക്കുവാൻ ആഗ്രഹിക്കുന്നത്

കണ്ടെത്തലുകൾ

1.കേരളത്തിലെ ഇന്നത്തെ സാഹചര്യമനുസരിച്ച് മതം, രാഷ്ട്രീയം, നിയമം എന്നിവയിലോ, എന്നിവയിലൂടെയോ സ്ത്രീകൾക്ക് സമൂഹത്തിൽ നീതി ഉറപ്പാക്കുവാൻ സാധിക്കുകയില്ല

2.ഇതിൽ രാഷ്ട്രീയം, നിയമം എന്നിവയേക്കാൾ കേരളത്തിൽ ശക്തമായത് മതമാണ്. സമീപകാലത്താണ് ഇത് ഇത്രയും പ്രബലമായി തീർന്നത്.

3.സ്ത്രീസുരക്ഷക്ക് വേണ്ടി മതപ്രവർത്തകരോ, സാമുദായിക നേതാക്കളോ ജനാധിപത്യപരമായ സ്ത്രീപുരുഷ സമത്വത്തെ അംഗീകരിക്കുന്നില്ല

4.മുകളിൽ പറഞ്ഞ മണ്ഡലങ്ങളിലെല്ലാം സ്ത്രീകൾക്ക് നാമമാത്രമായ അവസരങ്ങൾ മാത്രം

സ്ത്രീ സംരക്ഷണത്തിനായി മത സാമുദായീക സംഘടനകൾ സമർപ്പിച്ചിട്ടുള്ള നിർദ്ദേശങ്ങളിൽ പലതും പ്രാകൃതവും സ്ത്രീ വിരുദ്ധപക്ഷത്ത് നിന്നുമാണ് എന്നുള്ളത് ഖേദകരമാണ്.

5.വർഗ്ഗപരമായ അംഗസംഖ്യ ഉണ്ടെങ്കിലും കേരളത്തിൽ സ്ത്രീകളുടെ അടിമത്തം നിലനിൽക്കുന്നു

6.അഴിമതി,സ്വജനപക്ഷപാതം,കൈക്കൂലി,മദ്യപാനം,ഭോഗാസക്തി എന്നിവ എല്ലാരംഗങ്ങളിലും വ്യാപിച്ചിരിക്കുന്നു.

7.സ്ത്രീജനങ്ങൾ വീട്, ചുറ്റുപാട്, ഔദ്യോഗിക സ്ഥാപനങ്ങൾ ,വിദ്യാഭ്യാസ സ്ഥാപനങ്ങൽ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ചൂഷണം ചെയ്യപ്പെടുകയും പീഢനത്തിന് ഇരയാവുകയും ചെയ്യുന്നു.

8.പോലീസ്, ജനപ്രധിനിധികൾ, മന്ത്രിമാർ, എന്നിവർ ഇത്തരം അപവാദങ്ങളിൽപ്പെടുമ്പോൾ ഇരകളാവുന്ന സ്ത്രീകൾക്ക് ഒരിക്കലും നീതി ലഭിക്കുകയില്ല.

ബദൽ

1.സ്തീവർഗ്ഗം സംഘടിച്ച് കരുത്താർജ്ജിക്കുക

2.രാഷ്ട്രീയം മതം, സമുദായം, സാമ്പത്തീകം എന്നീ അതിർവരമ്പുകൾ നിലനിൽക്കുമ്പോഴും എല്ലാ തലങ്ങളിലും വർഗ്ഗബോധം കാത്തുസൂക്ഷിക്കുക

3.സ്ത്രീ സ്വാതന്ത്ര്യം 90% നിഷേധിക്കുന്നത് മതവും രാഷ്ട്രീയവുമാണ്.ഇതിനാൽ മത,രാഷ്ട്രീയ രംഗത്ത് സ്ത്രീകൾ 50% സാന്നിദ്ധ്യം ഉറപ്പാക്കുക

4.ആരാധനാലയങ്ങളിലെ, പൂജാരിമാർ, തന്ത്രികൾ, ക്രൈസ്തവ ഇസ്ലാം വിഭാഗത്തിലെ പുരോഹിതർ, ആത്മീയ ആചാര്യന്മാർ എന്നിവരുടെ വിഭാഗങ്ങളിലും പ്രാധിനിത്യം ഉറപ്പാക്കുക..

ഉദാഹരണത്തിന് അമൃതാനന്ദമയിയെ ലോകം മുഴുവൻ അംഗീകരിക്കുന്നതിൽ ഒരു സദാചാര ഇൻഡ്യാക്കാരനും വിരോധമില്ല.

5.മത പാഠശാലകൾ , ആരാധനാലയങ്ങൾ, സാമുദായിക പ്രസ്ഥാനങ്ങൾ എന്നിവയിൽ തുല്ല്യത നേടുക.

6.ജനാധിപത്യം, ഭരണം എന്നിവയിൽ നിർബന്ധമായും 50% പ്രാധിനിത്യം നിയമപരമായി നേടി എടുക്കുക

7.ശക്തമായ യുക്തിബോധവും,ബോധവത്കരണ പരിപാടികളും നിരന്തരമായി നടപ്പാക്കുക

8.സ്ത്രീ സംഘടനകൾ സന്നധ സംഘടനകൾ തുടങ്ങിയവ എല്ലാ രംഗത്തും സമത്വത്തിനായി സമ്മർദ്ദം ചെലുത്തുക

9.സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന സുരക്ഷാ ഉപകരണങ്ങൾ വികസിപ്പിക്കുകയും അവക്ക് വേണ്ട പരിശീലനം നൽകുകയുകയും  ചെയ്യുക

10.ഗ്രാമങ്ങൾ തുടങ്ങിയ താഴെ തട്ടുമുതൽ സ്ത്രീ സംരക്ഷണ സേന രൂപീകരിക്കുകയും സ്ത്രീ സുരക്ഷക്കായി സദാ ഇടപെടുകയും ചെയ്യുക

11.സ്ത്രീ വിമോചന മുന്നേറ്റത്തിന്,രാഷ്ട്രീയ ജനാധിപത്യ ,വർഗ്ഗപരമായ ആശയങ്ങൾക്ക് ബദലായി സംഘടിതമായ ചെറുത്ത് നിൽപ്പിനായി സ്ത്രീകളുടെ സംഘടനകൾക്ക് രൂപം നൽകുക

13.സ്ത്രീ മാധ്യമങ്ങളും,സ്ത്രീ സാഹിത്യവും വളർത്തിയെടുക്കുക

14.“പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക”, "പീഡനത്തിന് ഇരയാകാതിരിക്കുക ".. ഇതയിരിക്കട്ടെ  സ്ത്രീ സമൂഹത്തിന്റേയും സ്ത്രീ വർഗ്ഗത്തിന്റേയും മുദ്രാവാക്യം

ഇന്നത്തെ സമൂഹത്തിൽ യുവതലമുറയിൽ പലരും, അതുപോലെതന്നെ പുരുഷന്മാരിൽ പലരും തന്നെ സ്ത്രീകളുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നവരാണ്.

എന്നാൽ ഇത് ആകെ പുരുഷന്മാരുടെ 20%മാത്രമാണ്. 80 % പുരുഷന്മരുരും ഭാര്യ , അമ്മ, മകൾ എന്നിവരിൽ നിന്നും സദാചാര, പാരമ്പര്യ, മതപരമായ മാമൂലുകൾക്കനുസരിച്ചുള്ള പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസമുള്ള സ്ത്രീകളും ജോലിഉള്ളവരും ഉൽപ്പെടെ ഈ പ്രതിസന്ധി നേരിടുന്നു. മൂല്ല്യാധിഷ്ഠിത വിദ്യാഭ്യാസം, കുടുംബത്തിന്റെ പിന്തുണ എന്നിവ അനിവാര്യമാണ്.

സ്ത്രീകളെ ആരാധിക്കുന്ന ഭാരത സാംസ്കാരിക തനിമ ഇനി ഒരിക്കലും തിരികെ വരില്ലെങ്കിലും അവസര സമത്വവും അഭിപ്രായ പ്രകടന അവകാശവും ,  ഭരണഘടനയിലെ മൌലീക അവകാശങ്ങൾ അനുഭവിക്കുവാനുള്ള അവസരവും ജനാധിപത്യ മതനിരപേക്ഷ സോഷ്യലിസ്റ്റ് ഇൻഡ്യ ഉറപ്പുവരുത്തേണ്ടതാണ്. അതിന് കേരളത്തിൽ നിന്നാകണം മാതൃകാപരമായ ജനകീയ മുന്നേറ്റം ആരംഭിക്കേണ്ടത്.

സമരവും , പണിമുടക്കും , ഹർത്താലുമൊക്കെ ഗൌരവമായി മാറ്റിയ ജനങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഒരു അനുകൂലമായ തീരുമാനം രൂപീകരിക്കുന്നതിൽ പിന്തുണ പ്രഖ്യാപിക്കേണ്ടതാണ്. ഇൻഡ്യയിലെ രാഷ്ടീയവും നിയമവും പരസ്പരം യോജിച്ചും വിഘടിച്ചും വിധിപ്രഖ്യാപനം അക്രമികൾക്കനുകൂലമാക്കി മാറ്റുന്നു.

എന്നാൽ ഇത് മതപരമായ പിന്തുണ ഉള്ളതുകൊണ്ടു മാതമാണ് ചോദ്യം ചെയ്യാതെ പോകുന്നത്. അപകടകാരികളായ ഇത്തരം സാമൂഹ്യ വിരുദ്ധർക്കനുകൂലമായി മതത്തിന്റെ സമുദായത്തിന്റെ കണ്ണടച്ചുള്ള പിന്തുണയാണ് സ്വതന്ത്രചിന്താഗതിയുള്ള ജനപ്രതിനിധികളേയും, നീതിപാലകരേയും കുഴക്കുന്നത്.

ഏതെങ്കിലും ഒരു സമുദായത്തിലെ മത വിഭാഗത്തിലെ സ്ത്രീകളുടെ അവകാശങ്ങൾ നേടുന്നതിനും, പീഢനങ്ങൾ അവസാനിപ്പിക്കുന്നതിനും ആ മതവിഭാഗത്തിന്റെ കൂട്ടായ തീരുമാനം മാത്രം മതി. മതത്തിന്റേയും സമുദായത്തിന്റേയും ഇടപെടൽ മാത്രമേ പൂർണ്ണമായും  പെട്ടെന്നുള്ള മാറ്റത്തിന് ഉതകുകയുള്ളൂ. എന്നാൽ ജനാധിപത്യപരമായ തീരുമാനങ്ങൾ സ്വീകരിക്കുകയും, അവ നടപ്പാക്കുന്നതിന് ആർജ്ജവമുള്ള ഒരു ഗവർമെന്റിനും നീതിപൂർവ്വമായ നടപടികൾ സ്വികരിച്ച് ,സമൂഹ്യ -വർഗ്ഗപരമായ അസമത്വത്തിനും,ക്രൂരതക്കും അറുതിവരുത്താവുന്നതാണ്.

ലഹരി , അഴിമതി, സ്വജന പക്ഷപാതം, സ്ത്രീവിരുദ്ധനിലപാടുകൾ സ്വീകരിക്കുന്നവർ, പീഢിപ്പിക്കാൻ ശ്രമിക്കുന്നവർ ഇവർ അച്ഛൻ , അമ്മ, അനുജൻ, മകൻ, ഭർത്താവ് ,സഹോദരൻ സുഹൃത്ത് ആരായൈരുന്നാലും സമൂഹത്തിൽനിന്ന് പുറത്താകും വരെ പോരാടുകയും ആയവരെ പൊതു സമൂഹത്തിൽ നിന്ന് സ്ത്രീകൾ തിരസ്കരിക്കുകയും ചെയ്യുക.

 സ്ത്രീകൾക്കെതിരെ നിയുള്ള നിയമങ്ങൾ , സദാചാര നിയമങ്ങൾ , ഗാർഹീക പീഢനങ്ങൾ എന്നിവയെ ലംഘിക്കുകയും,ആയവരോട് നിസ്സഹകരിക്കുകയും  ചെയ്യുക എന്നത് ഒരു തികഞ്ഞ ഗാന്ധിയൻ മാർഗ്ഗമാണ് എന്നത് ആർക്കും നിഷേധിക്കുവാൻ കഴിയാത്തതും കാലാതീതമായി സ്വീകരിക്കാവുന്ന കരുത്തുറ്റ സമരായുധവുമാണ്.





No comments:

Post a Comment