വിദ്യാർത്ഥിയും സമൂഹവും തമ്മിൽ അകലം ഉണ്ടാകുവാനുള്ള കാരണങ്ങൾ

Saturday, February 2, 2013

വിദ്യാർത്ഥിയും , സമൂഹവും, തമ്മിൽ അകലം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ

വിദ്യാർത്ഥിയും , സമൂഹവും, തമ്മിൽ അകലം  ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ

ഇത് വളരെ മനശ്ശാസ്ത്രപരവും,വസ്തുതാപരവുമായി വിലയിരുത്തേണ്ട വിഷയമാണ് . കേരളത്തിലെ സ്കൂളുകളിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നു, വരുന്ന കുട്ടികളുടെ ചിന്തകളും സ്വപ്നങ്ങളും പഠനാന്തരീക്ഷ്വുമായി പൊരുത്തപ്പെടുന്നില്ല . അക്രമവാസന,ആൺപെൺ കൂട്ടുകെട്ട്ഫാഷൻമൊബൈൽ ഉപയോഗം, ലഹരിവസ്തുക്കളുടെ ഉപയോഗം, സൗഹൃദ വലയങ്ങൾ,സമയനിഷ്ഠ ഇല്ലയ്മ, ലക്ഷ്യബോധം നഷ്ടപ്പെടുക ,  പുറപ്പെട്ടുപോകാനുള്ള പ്രേരണ , വിനോദയാത്രകൾ , രക്ഷാകർത്താക്കളെ അമിതമായി സമ്മർദ്ദത്തിൽ ഏർപ്പെടുത്തുക, ഭീഷണിപ്പെടുത്തുക, മാനസീക സമ്മർദ്ദത്തിൽപ്പെടുക  എന്നിങ്ങനെയുള്ളവ കൗമാരക്കാരായവരുടെ പ്രശ്നങ്ങൾ മാത്രം. ഇത് മാധ്യമങ്ങളിലൂടെയും  പൊതുചർച്ചകളിലൂടെയും നാം ഏവരും അറിയുന്നതാണ്.
വിദ്യാഭ്യാസ വിചക്ഷണരും സൈദ്ധാന്തികരും, മനശ്ശാസ്ത്രജ്ഞന്മാരും കുട്ടികളെ ബാധിക്കുന്ന വസ്തുതകൾ കണ്ടെത്തി ഗവണ്മെന്റിന് നിർദ്ദേശങ്ങൾ സമർപ്പിക്കാറുണ്ട്. ഇതിലെ വാസ്തവം അംഗീകരിക്കുന്നുണ്ടെങ്കിലും ഒരു നടപടികൾപോലും ഫലം കണ്ടിട്ടില്ല.
പുതിയ പാഠ്യപദ്ധതിയും, സ്കോറിംഗ് മ്പ്രദായവും, നിരന്തര മൂല്ല്യനിർണ്ണയവുമെല്ലാം പാശ്ചാത്യമാതൃകയിൽ നാം രൂപകൽപ്പന ചെയ്തെടുത്തു . കൂടാതെ ആദ്യം പഠിതാക്കളെയല്ല മറിച്ച് അധ്യാപരെയാണ് മാറ്റേണ്ടത് എന്ന നിഗനമനത്തിൽ കോടികൾ ചിലവഴിച്ച് പരിശീലനക്കളരികൾ നടത്തുന്നു. ഇതിൽനിന്നെല്ലാം ഏത് അധ്യാപകനാണ്, ഏത് വിദ്യാർത്ഥിയാണ് ഗണഭോക്താവായിട്ടുള്ളത് എന്നതിന് ഒരു പഠനവും നടത്തിയിട്ടില്ല. കൂടാതെ ഒരു അധ്യയനവർഷം അവസാനിക്കുമ്പോൾ മൂല്ല്യനിർണ്ണയം തുടങ്ങുന്നതിന് മുൻപാണ് പരിശീലനം നടത്തിപ്പോരുന്നത്. ഇത് പരീക്ഷാഫലം മുന്നിൽ കണ്ടുകൊണ്ടും അനുവദിക്കപ്പെട്ടിട്ടുള്ള തുക വീതിച്ച് നൽകുന്നതിനും മാത്രമായിട്ടുള്ളതാണ്.
ഒന്നാം തരം മുതൽ ശരാശരി എട്ടാം തരം വരെ മാത്രമാണ് ഒരു വിദ്യാർത്ഥി സ്കൂൾ ജീവിതം അഥവാ പഠനം ഇഷ്ടപ്പെടുന്നത്. തുടർന്ന് അവന് ആവശ്യമായതൊന്നും സ്കൂളിൽ നിന്ന് ലഭിക്കാതെ വരുകയും ആവശ്യമില്ലാത്തത് നൽകുകയും ചെയ്യുന്നു എന്ന പ്രതീതി ഉളവാക്കുന്നു.
താഴ്ന്ന ക്ലാസ്സുകളിൽ പഠിക്കുമ്പോൾ അധ്യാപകർ അവരെ കുട്ടികളായും, കൂട്ടുകാരായും  കണ്ടിരുന്നെങ്കിലും തുടർന്ന് കുട്ടികളോട് തികച്ചും ഒരു തൊഴിൽ അന്തരീക്ഷത്തിലെ സുഗമമായ നടത്തിപ്പിനുവേണ്ട ബന്ധം മാത്രമാണ്  നിലനിർത്തിപ്പോരുന്നത് .
എട്ടുമുതൽ പന്തണ്ട് വരെയുള്ള വിദ്യാർത്ഥികളിൽനിന്നും ലഭിക്കുന്ന വിവരമനുസരിച്ച് പ്രശ്നക്കാരായവർ പ്രശ്നമില്ലാത്തവർ, പഠിക്കുന്നവർ , കുഴപ്പക്കാരല്ലാത്തവർ എന്നിങ്ങനെയാണ് അധ്യാപകർ അവരെ കാണുന്നത് എന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു.
കുട്ടികളുടെ പ്രശ്നങ്ങൾ പൊതുവേ ചൂണ്ടിക്കാണിക്കുവാൻ സ്റ്റാഫ് മീറ്റിംഗുകൾ കൂടുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുമ്പോൾ  കുട്ടികളുടെ പ്രശ്നങ്ങൾക്ക് കാരണമായ വസ്തുതകൾ  രേഖപ്പെടുത്താതെ പോകുന്നു. ഇത് അത്തരം വിദ്യാർത്ഥികളെ സമൂഹവും സ്കൂളും തമ്മിൽ അകറ്റുന്നതിന് കാരണമായിട്ടുണ്ട്.
സാമ്പത്തീകമായ പിന്നോക്കാവസ്ഥ മറ്റൊരു പ്രധാന ഘടകമാണ്. സൗഹൃദം കണ്ടെത്തുമ്പോഴും, പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും സമൂഹത്തിലാകേയും ഇത്തരത്തിൽ പ്രശ്നങ്ങൾ നേരിടുന്ന വിഭാഗക്കാർ അവരവരുടെ തുല്ല്യരായവരെ മാത്രം തിരഞ്ഞെടുക്കുന്നു.  ഇത് പരോക്ഷമായ വിഭാഗീയതയും വെറുപ്പും മനസ്സിൽ സൃഷ്ടിക്കുന്നു
വീട്ടിലെ ചുറ്റുമതിലുകളിൽ ഒതുങ്ങിക്കൂടി ബാല്ല്യ കൌമാരം കഴിക്കേണ്ടിവരുന്നവർക്ക് സ്കൂളിലും അതേ അവസ്ഥയാണ് നേരിടേണ്ടിവരുന്നത്. ആവശ്യമായ മാനസീക ശരീരിക ഉല്ലാസത്തിനോ സമൂഹ്യ ബന്ധങ്ങൾക്കോ വിദ്യാർഥികൾക്ക് അവസം ലഭിക്കുന്നില്ല
ഒറ്റപ്പെടൽ മാനസീക സമ്മർദ്ദം, സമൂഹത്തിൽ ഒറ്റക്ക് ജീവിക്കുവാനുള്ള കരുത്തില്ലായ്മ, ആത്മവിശ്വാസക്കുറവ്, അപകർഷതാബോധം, ശൂന്യതാബോധം, അയോഗ്യനെന്ന തോന്നൽ,  എന്നിവ പല കുട്ടികളും പങ്കുവച്ചിട്ടുള്ള വിഷയങ്ങളാണ്.
വീട് ഇഷ്ടപ്പെടുന്ന വിദ്യാർത്ഥികൾ ഏതാണ്ട് 65%മാത്രമാണ് എന്നത് ദുഖകരമായ വസ്തുതയായി നാം മനസ്സിലാക്കേണ്ടതുണ്ട്. വിഭാഗത്തിലേതന്നെ ഭൂരിപക്ഷം വിദ്യാർഥികളും സ്കൂളും പഠനാന്തരീക്ഷവും ഇഷ്ടപ്പെടാത്തവർ ആകുന്നു. സാഹചര്യത്തിൽ തങ്ങളെ ഉൾക്കൊള്ളുന്ന ചുറ്റുപാടുകളിലേക്കും , സൗഹൃദത്തിലേക്കും അവർ സ്വാഭാവികമായി അടുക്കുന്നു. ഇത് പൊതുവെ ഉള്ളവന്റേയും ഇല്ലാത്തവന്റേയും പ്രശ്നങ്ങളാണ്.
പെരുമാറ്റദോഷങ്ങളിൽ ആരോപണവിധേയരായ വിദ്യാർഥികളാണ് ഏറെയും. രക്ഷാകർത്താക്കളിൽനിന്നും അധ്യാപകരിൽ നിന്നും ഒരുപോലെ വിമർശനങ്ങളും ആരോപാണങ്ങളും ഏൽക്കേണ്ടിവരുന്നു. ഇത് ഏറ്റവും വലിയ പീഠനമാണെന്ന് അവർ പറയുന്നു.
കൌമാര , സർഗ്ഗവാസനകളുടേയും ,പ്രണയത്തിന്റേയും ആരംഭ ദശയിലായവർക്ക് വേണ്ടതൊന്നും സ്കൂളുകളിൽ ലഭ്യമല്ല. പഠനവും ഉയർന്ന സ്കോറും സമ്പൂർണ്ണ വിജയവും മാത്രമാണ് സ്കൂളിന്റെ മുഖമുദ്രയായി കണക്കാക്കുന്നത്. വിദ്യാർഥികളുടെ സ്വപ്നങ്ങളും ആശയങ്ങളും,അഭിരുചികളും , കണ്ടെത്തലുകളും എല്ലാം തമസ്കരിച്ചുള്ള ഒരു ജീവിതം. വർഷത്തിലൊരിക്കൽ തിടുക്കത്തിൽ നടത്തുന്ന കലാ-കായീക മത്സരങ്ങളിൽ പങ്കാളിത്തമുള്ളവർ 30%പേർ അല്ലെങ്കിൽ അതിൽ താഴെ മാത്രമായി ഒതുങ്ങുന്നു. ഇത് ഗ്രേസ് മാർക്കിനായി. അതിനുമപ്പുറം മാനസീകോല്ലാസത്തിന്റെ അവസരങ്ങളെപ്പറ്റി സ്കൂൾ ദിവസങ്ങളിൽ സൂചനകളില്ല.
വേണ്ടത്ര കളിസ്ഥലമില്ലായ്മ , ഇടുങ്ങിയ ക്ലാസ്സ് മുറികൾ എന്നിവ വളർത്ത് കോഴികൾക്ക് തുല്ല്യമായി കുരുന്നുകളെ മാറ്റുന്നു. മാനസീക സമ്മർദ്ദം ഏകദേശം 80% കുട്ടികളിലും കാണുന്നു. പ്രത്യേകിച്ച് സയൻസ് വിഭാഗങ്ങളിൽ. വൈകല്ല്യങ്ങൾ  പഠനത്തിലും,സാമൂഹ്യസാഹചര്യത്തിലും,ആഗ്രഹങ്ങളിലും, കൌമാര പ്രശനങ്ങളിലുമായി വ്യാപിച്ച് കിടക്കുന്നവയാണ് .
പലസ്കൂളുകളിലും വളരെ വൈകിയാണ് വിദ്യാർത്ഥികളുടെ പക്ഷത്തുനിന്ന്കണ്ടെത്തലുകൾ നടത്തുന്നത്. ചിലരിൽ സമ്മർദ്ദം പഠനത്തിലെ പിന്നോക്കാവസ്ഥ സൃഷ്ടിച്ചേക്കാം .എന്നാൽ മറ്റുള്ളവർ അതിജീവനത്തിലൂടെ സമ്മർദ്ദം നിലനിർത്തിക്കൊണ്ടുതന്നെ ഉയർന്ന നിലവാരം സൂക്ഷിക്കുന്നു.
ശാരീരിക മാനസീക വൈകല്ല്യങ്ങൾ ഉള്ളവരും, സാമൂഹ്യ സാമ്പത്തീകമായ പിന്നോക്കാവസ്ഥയിൽ നിലനിൽക്കുന്നവരും പ്രശ്നക്കാരായവരുടെ ഗണത്തിൽ പെടുന്നു.
സ്വപ്നസമാനമായ ഭാവി ചിന്തകൾ , ഫാഷൻ തരംഗങ്ങളോടുള്ള അമിതാവേശം , എന്തിനേയും ചെറുത്ത് തോൽപ്പിക്കുവാനുള്ള മനോഭാവം, അമിത വേഗത, ആധുനീക സാങ്കേതിക വിദ്യകൾ-ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനായുള്ള ആഗ്രഹങ്ങൾ എന്നിവയാണ് പ്രധാന ഒറ്റപ്പെടലിനുള്ള കാരണം
ഏകദേശം നൂറോളം വിദ്യാർഥികളുടെ പഠനത്തിൽനിന്നും മനസ്സിലായത് അവർ സ്വന്തം കൈകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് മൊബൈൽഫോൺ , റിമോട്ട് , മൌസ്, എന്നിവ ഉപയോഗിക്കുന്നതിനായിട്ടാണ്. ബാക്കിയുള്ള സമയം പഠനപ്രവർത്തനങ്ങൾക്കായും. ആഹാരം കഴിക്കൽ, ഉല്ലാസം പ്രദാനം ചെയ്യുന്ന കളികൾ എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവർ കുറവാണ്. സ്കൂളിൽനിന്നും  അവർ ഇത് പ്രതീക്ഷിക്കുന്നുണ്ട് എങ്കിലും ലഭിക്കുന്നില്ല.
ലക്ഷ്യബോധം തോന്നിപ്പിക്കുന്ന യാതൊന്നും സ്കൂളിൽനിന്നും ലഭിക്കുന്നില്ല. വിരസമായ സ്കൂൾ സമയവും , മത്സര ബുദ്ധിയും, ട്യൂഷൻ എന്നിവയും ജീവിതത്തെ യാന്ത്രികമായി  തോന്നിപ്പിക്കുവാൻ കാരണമായിട്ടുണ്ട്.
പെട്ടെന്നുള്ള പണസമാഹരണം ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായുള്ള മാർഗ്ഗമായി കരുതുകയും അത് ദോഷകരമായ സാമൂഹ്യബന്ധത്തിലേക്കും, അതിർവരമ്പുകളില്ലാത്ത അന്വേഷണങ്ങളിലേക്കും കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുന്നു.
 നിയമങ്ങൾ , നിയന്ത്രണങ്ങൾ എന്നിവയെ അനുസരിക്കാതിരിക്കലാണ് മറ്റൊരു പ്രശ്നം. ഇതിന് കാരണമായി പറയുന്നത് വീട്ടിലും സ്കൂളിലും അരുത്, പാടില്ല, എന്ന വാക്കുമാത്രമാണ്. ഇത് വിദ്യാർത്ഥികളെ ദോഷൈക ദൃക്കുകളും, നിഷേധികളും ആക്കുന്നതിന് കാരണമാകും.
ചുരുക്കത്തിൽ വീട്, സ്കൂൾ , സമൂഹം , എന്നിവിടങ്ങളിൽ ഒരിടത്തും കുട്ടികൾളുടെ സ്വതന്ത്രമായ ചിന്തകൾക്കോ ആശയപ്രകടനത്തിനോ, അവസരം നൽകുന്നില്ല. രക്ഷാകർത്താക്കളുടെ അതിരുകടന്ന സമ്മർദ്ദവും, അവരുടെ സ്വപ്നങ്ങൾക്ക് അനുസരിച്ച് തിരഞ്ഞെടുത്ത തികച്ചും താത്പര്യമില്ലാത്ത വിഷയങ്ങളൂം ഗ്രൂപ്പുകളുമാണ് ഇവർക്ക് ലഭിക്കുന്നത്. ആയതിനാൽ ഇതിൽ മികവുപുലർത്താനോ താത്പര്യത്തോടെ സമയം ചിലവഴിക്കുവാനോ അവർക്ക് ആകുന്നില്ല.
സർക്കാർ കലാലയങ്ങളും അവിടുത്തെ അധ്യാപകരും ഒരുപരിധിവരെ ഇത് ലഭ്യമാക്കിയിരുന്നു.എന്നാൽ ജോലിയുടെ അസ്ഥിരത, വിദ്യാർത്ഥികളുടെ ലഭ്യതക്കുറവ് ,  സ്വകാര്യ സംരംഭകരിൽ നിന്നുമുള്ള കിടമത്സരങ്ങൾ എന്നിവ കർക്കശമായ സ്കൂൾ ചട്ടങ്ങൾ പാലിക്കപ്പെടുവാനും , വിജയം മുന്നിൽ കണ്ടുകൊണ്ട് പ്രവർത്തിക്കുവാനും കളമൊരുക്കി.
ആയതിനാൽ എന്തിലൊക്കെയാണോ വിദ്യാർത്ഥികൾക്ക് താത്പ്യമുണ്ടായിരുന്നത് അതെല്ലാം കാലക്രമത്തിൽ പിന്നോക്കാവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു . പെരുമാറ്റം സ്വഭാവരൂപീകരണം അച്ചടക്ക പരിപാലനം എന്നിവ നടത്തുന്നതിന് സ്വികരിക്കുന്ന നടപടികൾ വിദ്യാർത്ഥി വിരുദ്ധവും അവരുടെ വളർച്ചയെ  മുരടിപ്പിക്കുകയാണ് . സ്വാർത്ഥതാ മനോഭാവവും , ഏകാന്തതയും സാമൂഹ്യബന്ധങ്ങളിൽനിന്നും സമൂഹത്തിൽനിന്നും വിദ്യാത്ഥികളെ ഒറ്റപ്പെടുത്തുന്നു.ഒരുമുറിയിലെ അരണ്ടവെളിച്ചത്തിലൂടെ സ്വപ്നലോകത്തിലേക്ക് സ്വന്തം കളിക്കോപ്പുകളിലൂടെയും പുതുതലമുറയുടെ സാങ്കേതികതകൾ വിരൽത്തുൻപിൽ നൽകുന്ന ഉപകരണങ്ങളിലൂടെയും അവർ സഞ്ചരിച്ചുകൊണ്ടേയിരിക്കും.
സ്വീകാര്യമായ നിദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു
v  സ്കൂൾ പ്രവർത്തനങ്ങളിലും ആസൂത്രണത്തിലും വിദ്യാർത്ഥിഅകൾക്ക് പങ്കാളിത്തം നൽകുക
v   വിദ്യാർത്ഥികളിൽ കൂട്ടാ, സംഘടിതമായ പ്രവർത്തനങ്ങൾക്ക് അവസം നൽകുക
v  സംഘടനകളിൽ പ്രവർത്തിക്കുവാൻ അനുവദിക്കുക
v  ലൈഫ് സ്റ്റൈൽ വിദ്യാഭ്യാസം ൻൽകുക
v  സ്കിത്സ് {കഴിവുകൾ} പരിശീലനം നൽകുക
v  കായിക പരിശീലനത്തിനും വിനോദത്തിനും എല്ലാ ക്ലാസ്സിലേയും എല്ലാ കുട്ടികൾക്കു അവസരം നൽകുക
v  ഡ്രിൽ/ഫിസിക്കൽ എഡ്യൂക്കേഷൻ പിരിയഡ് നൽകുക
v  ഹോബികൾ കണ്ടെത്തുകയും അവ വളർത്തുവാനും പ്രോത്സാഹനം നൽകുക
v  താത്പര്യമനുസരിച്ച് വിവിധ ക്ലബ്ബുകളിൽ പങ്കാളിത്തം നൽകുക
v  300 കുട്ടികൾക്ക് ഒരു കൌസിലർ/ഒരു വിഭാഗത്തിൻ 1 എന്ന ക്രമത്തിൽ നിയമനം നടത്തുക
v  മനസ്സാസ്ത്രജ്ഞന്മാരുമായി കൂടിക്കാഴ്ച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും, രക്ഷിതാക്കൾക്കും അവസരമൊരുക്കുക
v  കൌൺസലിംഗ് ടേമിൽ ഒന്നെങ്കിലും നിർബന്ധമാക്കുക
v  അധ്യാപകർക്ക് സമ്മർദ്ദങ്ങൾ ഒഴിവാക്കുവാൻ ഉല്ലാസത്തിന് അവസരങ്ങൾ ഏർപ്പെടുത്തുക
v  പരിശീലനങ്ങളുടെ അവസാനം പ്രായോഗികതാ പരീക്ഷ അധ്യാപകർക്കായി നടത്തുക.വിജയകരമായി പൂർത്തിയായവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുക
v  അഭിരുചി പരീക്ഷക്ക് പുറമേ സമർപ്പണ ബുദ്ധിയുള്ളവരെ മാത്രം അധ്യാപകരായി നിയമിക്കുക
v  സ്പെഷ്യൽ സ്കൂളുകൾ രംഭിക്കുക
v  ഭവന സന്ദർശനം നടത്തുക
v  കൌമാര,ലൈംഗീക വിദ്യാഭ്യാസവും കൂടാതെ സാമൂഹ്യബോധവും മൂല്ല്യങ്ങളും പരിചപ്പെടുത്തുക
v  അധ്യാപകർ നല്ല സുഹൃത്താകുക
v  എപ്പോഴും അധ്യാപകരെ അമീപിക്കുവാൻ കുട്ടികൾക്ക് സ്വാതന്ത്ര്യം നൽകുക
v  ഭയപ്പെടുത്തുകയോ അകലം സൂക്ഷിക്കുകയോ അരുത്
v  അച്ചടക്കം , മേൽന്നോട്ടം എന്നിവയുറ്റെ പരിപാലനം അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകുക
v  ലഹരിവിരുദ്ധ ക്ലബ്ബുകളും ബോധവത്കരണ പരുപാടികളും നേതൃത്വപരിശീലനവും സംഘടിപ്പിക്കുക
v  ആഴ്ച്ചയിൽ ഒരു പീരിയഡ് നിർബന്ധമായും വിനോദത്തിനായി മാറ്റിവയ്ക്കുക
v  പാഠഭാഗങ്ങളുടെ ഭാരം കുറക്കുക
v  രക്ഷാകർത്താക്കൾ കുട്ടികളെ സുഹൃത്തുക്കളായി കണക്കാക്കുകയും കുറച്ചധികം സമയം അവരോടൊത്ത് ചിലവഴിക്കുകയും ചെയ്യുക
v  പഠനയാത്രകൾ സംഘടിപ്പിക്കുക
v  ആകെ വിദ്യാർത്ഥികളെ ക്ലാസ്സ് അടിസ്ഥാനത്തിൽ 4/5 ആയി തരം തിരിച്ച് അധ്യാപകർക്ക് മേൽന്നോട്ടം നൽകുക
v  അധ്യാപകർ, രക്ഷാകർത്താക്കൾ ഒരു തികഞ്ഞ മാതൃക ആയിരിക്കുക
v  വിദ്യാർത്ഥികൾ പൊതുസ്വത്തായും നാളെയുടെ പൌരന്മാരായി കണക്കാക്കിക്കൊണ്ടും ദേശീയ നിയമങ്ങൾ നടപ്പിലാക്കുക

No comments:

Post a Comment