വിദ്യാർത്ഥിയും സമൂഹവും തമ്മിൽ അകലം ഉണ്ടാകുവാനുള്ള കാരണങ്ങൾ

Sunday, February 10, 2013

സൂര്യനെല്ലി കേസും (ഇൻ) ജസ്റ്റീസ് ബസന്തും


സൂര്യനെല്ലി കേസും (ഇൻ) ജസ്റ്റീസ് ബസന്തും
കേരളത്തിൽ ഇന്ന് നീതിന്യായവും നിയമവാഴ്ച്ചയും രാഷ്ട്രീയ നേതാക്കളുടേയും,ചില ജഡ്ജിമാരുടേയും,സാമുദായീക നേതാക്കളുടേയും ചൊൽ‌പ്പടിയിലായ വിപത്തിന്റെ കാലഘട്ടമാണ്. അധികാരത്തിൽ വന്നതിന് ശേഷം കോൺഗ്രസ്സ് ആദ്യം ചെയ്തത് പോലീസ്, ക്ലാർക്ക് ജീവനക്കാർ, കോടതി സ്റ്റാഫ്, ജഡ്ജിമാർ, ഗവൺ‌മെന്റ് പ്ലീഡർമാർ എന്നീ വിഭാഗങ്ങളിൽ  വൻ സ്വജന പക്ഷപാതപരമായ നിയമനങ്ങളാണ് നടത്തിയത്. ഇതേച്ചൊല്ലി വിവിധ കോൺഗ്രസ്സ് സംഘടനകളും സാമുദായിക  ശക്തികളും നടത്തിയ വിലപേശൽ മാധ്യമൺഗളിലൂടെ നാം അറിഞ്ഞിട്ടുള്ളതാണ്.
എന്നാൽ ഇതാദ്യമായാണ് ഒരു കോടതി ജഡ്ജിതന്നെ കേരള രാഷ്ട്രീയത്തെപ്പറ്റിയും ,കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെപ്പറ്റിയും പരസ്യ പ്രസ്താവനകൾ നടത്തുകയും വിധിന്യായങ്ങൾ ജനമദ്ധ്യത്തിൽ വിളമ്പുകയും ചെയ്യുന്നത്. ഇത് സമൂഹം പൊതുവേ കുറ്റകാരായി കരുതുന്നവർക്കും, പ്രതിപ്പട്ടികയിൽ പേരുചേർത്ത് കോടതിയിൽ വിചാരണ നേരിടേണ്ടിവരുന്നവർക്കും വേണ്ടിയാണെന്നത് ജുഗുപ്ത്സാവഹമായ സംഭവവികാസങ്ങളാണ്.
തന്ത്രപ്രധാനമായ പദവികൾ അലങ്കരിക്കുന്ന മന്ത്രിമാർ, രാജ്യസഭാ - ലോക് സഭാ അംഗങ്ങൾ , പോലീസ് മേധാവികൾ കൂടാതെ ഇന്നിപ്പോൾ കോടതി ജഡ്ജിമാ‍ർ വരെ തെരുവിലിറങ്ങി അഭിപ്രായം പറയുന്ന അരാജകത്വമണ് നടമാടുന്നത്. പക്ഷപാതപരമായ കേസ് തിരുത്തലുകളും സംഭവങ്ങൾ കെട്ടിച്ചമക്കലും തങ്ങളുടെ ആളുകൾക്കായി ചെയ്യുന്നത് എല്ലാ തലങ്ങളിലും കാണാവുന്നതാണ്. അധികാരം, സ്വാധീനം , സാമ്പതീക പശ്ചാത്തലം എന്നിവയാണ് നീതി ലഭിക്കുന്നതിനുള്ള മാനദണ്ഡം
ഈ സാഹചര്യത്തിലാണ് തെരുവോരത്ത് ഒരു ന്യായാധിപൻ താൻ പുറപ്പെടുവിച്ച വിധിനായം ഉദ്ധരിച്ചുകൊണ്ട് പീഢനം ഏൽക്കേണ്ടി വന്ന പെൺകുട്ടി വേശ്യയാണെന്ന് മുദ്രകുത്തുന്നത്. കൂടാതെ സ്വന്തം വിധിപ്രഖ്യാപനത്തിന്റെ മേലുള്ള ഹുങ്കും അഹങ്കാരവും ആണ് വ്യക്തമാക്കുന്നത്. അവതരണത്തിൽ വെല്ലുവിളികൾ പ്രകടമായിരുന്നു.
ഇതിൽ യാതൊരുവിധ നീതിയും പെൺകുട്ടിക്ക് ലഭിച്ചിട്ടില്ലെന്നാണ് ഈ പ്രസ്താവന വ്യക്തമാക്കുന്നത്. ഒരുന്യായാ‍ധിപൻ തെരുവിലേക്ക് നിയമങ്ങൾ എത്തിച്ച് വ്യാഖ്യാനം നൽകിത്തുടങ്ങിയാൽ എന്തിനാണ് നീതിപീഠങ്ങൾ.
സൂര്യനെല്ലിക്കേസിൽ വിചാരണ നേരിട്ട കുരിയന് അനുകൂലമായ വിധിയും പ്രസ്താ‍വനകളും സംശയാസ്പദമാണ്. ഒരു ജഡ്ജി വിധിന്യായത്തിൽ പക്ഷപാതം കാണിച്ചിട്ടുണ്ടെന്നും വിധി അന്യായമാണെന്നും തെളിയാൻ ഇനി തെളിവുകൾ ഒന്നും തന്നെ വേണ്ടതില്ല.
ഇത്തരം പ്രേരണകളും ഇടപെടകുകളും ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ സൂര്യനെല്ലികേസ് പുനർവിചാരണ ചെയ്യപ്പെടാവുന്നതാണ്. പുതിയ കമ്മീഷനെ നിയോഗിക്കാവുന്നതാണ്.
മറ്റേത് പൌരനേപ്പോലെ തന്നെയും ശ്രീ ബസന്തിനെ സ്ത്രീ പീഡന നിയപ്രകാരം വിചാരണ ചെയ്യേണ്ടതും ശിക്ഷിക്കേണ്ടതുമാണ്. കുരിയന്റെ കാര്യത്തിൽ ഒരു അസാധാരണ താത്പര്യം ബസന്ത് പ്രകടിപ്പിച്ചിട്ടുണ്ട്. ജനങ്ങൾ ഇത്തരം പ്രസ്താവനകൾ നടത്തിയ ന്യായാധിപനെ അതേ നിയമത്താൽ വിചാരണ ചെയ്ത് ശിക്ഷിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീ ബസന്ത് ഇൻഡ്യൻ ശിക്ഷാനിയമങ്ങൾക്കും, ഇൻഡ്യൻ ജുഡീഷ്യറിക്കും കളങ്കമേൽ‌പ്പിച്ചിരിക്കുകയാണ്.
ഒരു ജഡ്ജി പൊതുജന മദ്ധ്യത്തിൽ കോടതിവിധികൾ ഉദ്ധരിച്ച് കേസ് നൽകിയവരെ നികൃഷ്ടമായും അസാന്മാർഗീക പ്രവർത്തനം നടത്തുന്നവരായും ചിത്രീകരിക്കുന്നത് അറിവില്ലായ്മയല്ല. നീതിപാലകന് തെറ്റുപറ്റുന്നത് അറിയാതെയുമല്ല. മുതിർന്ന ന്യായാധിപനായിരുന്ന ഇദ്ദേഹം ഇതേവരെ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ കേസുകളിലും ഇത്തരം ഇടപെടലുകൾ നടന്നതായിവേണം സംശയിക്കാൻ.
പ്രാകൃതവും, അപരിഷ്കൃതവും , മനുഷ്യാവകാശലംഘനവും, നിയനടപടികൾക്കേറ്റ കളങ്കവും ആയി ഈ കേസ് കാണേണ്ടതാണ്. സ്ത്രീകൾക്കെതിരേയുള്ള അക്രമായി ഈ സംഭവത്തെ കരുതേണ്ടതാ‍ണ്. ഈത്തരം ആളുകളെ പെട്ടെന്നുതന്നെ കൈയ്യാമം വച്ച് വിചാരണ നടത്തി ജയിലിലടച്ച് നീതി ഉറപ്പാക്കുക . ഓരോകേരളീയനും ഇപ്പോൾ കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. കൂടാതെ വിചാരണകളിലേയും വിധിയിലേയും പൊള്ളത്തരങ്ങൾ മനസ്സിലാ‍കുകയും ചെയ്തു
രാജ്യത്താകമാനമുള്ള ജഡ്ജിമാർക്ക് കളങ്കമുണ്ടായിരിക്കുന്നു. നീതിപീഠം ഇതിനുമുൻപിൽ നോക്കുകുത്തിയായിരിക്കുന്നു. കണ്ടതിനും കേട്ടതിനും വിധിയും അഭിപ്രായവും പറയുന്ന ഹൈക്കോടതി എന്താണ് ഇതിനെതിരേ അഭിപ്രായം പറയാത്തത്.
ഉയർന്നകോടതികളിൽ തന്റെ ലിലപാടുകൾ ഞെട്ടലോടെ സ്വീകരിച്ചത് തന്റെ വിധിന്യായം വായിക്കാ‍ത്തതിനാലാണെന്ന് പറഞ്ഞത് സുപ്രീം കോടതിയുടെ മാന്യതയേവരെ ചോദ്യംചെയ്തിരിക്കുകയാണ്. ഇതിന് മറുപടി പറയേണ്ടത് പരമോന്നത നീതിപീഠമാണ്.
ബസന്ത് സ്ത്രീ പീഡന നിയമപ്രകാരം ശിക്ഷക്ക് അർഹനാന്. അയാൾ ക്രിമിനൽ കുറ്റമാണ് ചെയ്തിട്ടുള്ളത്. ഇൻഡ്യൻ നിയമവാഴ്ച്ചയെ തെരുവോരത്ത് വലിച്ചിഴച്ചു. ഒരു ജഡ്ജി എന്തിനാണ് പ്രതിക്കുവേണ്ട് വാദിക്കുകയും വാദിയേ താറടിച്ച് കാണിക്കുകയും ചെയ്യുന്നത്. ഇതാണോ  ഇൻ‌ഡ്യൻ ശിക്ഷാനിയത്തിന്റെ സുതാര്യത.
കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളും, സംഘടനകളും , സാമൂഹ്യ പ്രവർത്തകരും, ചിന്തകരും ഇത് ചർച്ചചെയ്ത് അഭിപ്രായങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്.
ജനപ്രധിനിധികളും , മുഖ്യമന്തിയും, മന്ത്രിമാരും  അയാളെ തുറുങ്കിലടക്കാനുള്ള ജനധിപത്യ മര്യാദ കാണിക്കണം . ഇപ്പോൾ ഭരിക്കുന്ന ഗവണ്മെന്റ് ഏത് പ്രസ്താവനയുടേയും പേരിൽ ആരെയും അഴികൾക്കുള്ളിലാക്കുന്നവർ ആണെല്ലോ . ഇതിൽ ധൈര്യമായി ഒരു നിലപാട് ഇവർ സ്വീകരിക്കുമോ. ആണത്തമുള്ള മന്ത്രിമാരുണ്ടോ. പെണ്ണുങ്ങളെ തെരുവിൽ പിച്ചിച്ചീന്തു‌മ്പോൾ അവരെ സംരക്ഷിക്കാൻ വനിതാ എം എൽ എ മാർ തയ്യാറാകുമോ . അതോ നരാധമന്മാരായ ഇക്കൂട്ടർക്കുവേണ്ടി വാ‍ദിക്കുമോ
ലോകായുക്ത, മനുഷ്യാവകാശകമ്മീഷൺ, കോടതികൾ എല്ലാം ഒരു നയം സ്വീകരിച്ച് നീതിന്യായതിലും, നിയമപരിപാനത്തിലുമുള്ള വിശ്വാസം ഉറപ്പിക്കേണ്ടതാണ്. കോടതികളുടെ സത്യസ്ന്ധതയും, സുതാര്യതയും, നിക്ഷ്പക്ഷതയും കാത്ത്സൂക്ഷിക്കുവാൻ തെറ്റ് ചെയ്യുന്നവർ ആരായിരുന്നാലും സമാനമായ ശിഷ ഇൻഡ്യൻ ശിക്ഷാനിയമം അനുശാസിക്കും പ്രകാരം നൽകണം .
ജസ്റ്റീസ് വി ആർ കൃഷ്നയ്യർ പരഞ്ഞു “ശ്രീ ബസന്ത് പരസ്യമായി സ്ത്രീ സമൂഹത്തോട് മാപ് പറയണം”. അദ്ദേഹത്തിന്റെ വാകുകൾ സാമൂഹ്യമര്യാദകൾ പാലിക്കുന്നതിളേക്ക് വെളിച്ചം വീശുന്നതിണ് ഉതകുന്നതാണ് .കൂടാതെ നീതിപാലനത്തിൽ എന്നും മാതൃകാപരമായ നിലപാടുകൾ സ്വീകരിച്ചിട്ടുക്കള്ള ജസ്റ്റീസ് ശ്രീ വി ആർ. കൃഷ്ണയ്യരേപ്പോലുള്ള മഹത്‌വ്യക്തികളും നമ്മുടെ നാട്ടിലുണ്ട്.
സ്ത്രീ പീഡനത്തിന് ശേഷം മാപ്പ് പറയുന്ന കീഴ്വഴക്കമല്ല  വേണ്ടത്...എന്നാൽ ഇത് നീതിന്യായ വിധിപ്രകാരം വിചാരണ ചെയ്ത് ശിക്ഷ നൽകേണ്ട കേസാണ്. നിയമത്തിനുമുന്നിൽ എല്ലാവരും സമന്മാരെങ്കിൽ ജസ്റ്റീസ് ബസന്തിനും, ശ്രീ കുരിയനും ശിക്ഷ ലഭിച്ചേ തീരൂ.
അല്ലെങ്കിൽ പുതിയ വെളിപ്പെടുത്തലുകൾക്കനുസരിച്ച്, നീതിന്യായം അത് നടപ്പാകുന്നവരുടെ കയ്യിലെ വെറും പാവയായി മാറുകയാണെന്ന് പറയേണ്ടീ വരും. കോടതി തീരുമാനമെടുക്കുവാൻ വൈകിയാൽ ജനങ്ങൾ നിയം കൈയ്യിലെടുത്ത് ഇത്തരക്കാരെ നേരിടാൻ തുടങ്ങും. ഇത് അരാജകത്വത്തിലേക്ക് വഴിവക്കും. കേരളം ഭരിക്കുന്ന സർക്കാരും, പോലീസും , കോടതിയും, നീതിന്യായവും നോക്കുകുത്തികളാകാതെ ഈ കേസിൽ നടപടിസ്വീകരിക്കുക. അല്ലെങ്കിൽ അതായിരിക്കും കേരളത്തിണ് നീതിപരിപാലനത്തിന്റെ ചരിത്രത്തിലേക്ക്  നൽകുവാനുള്ള സംഭാവന.
ജനശക്തി ശിക്ഷയും വിധിയും നടപ്പാക്കുന്ന കാലത്തിലേക്ക് നിയമപരിപാലനം കൊണ്ടുചെന്നെത്തിക്കുന്നതിൽ കോൺഗ്രസ്സ് ഗവണ്മെന്റിന് ഒരിക്കൽ ഉത്തരം നൽകേണ്ടിവരും. ജാതി , മത , വർഗ്ഗീയതയും,അധികാര മോഹവും എന്ത് അനീതിയേയും പിന്തുണക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചിരിക്കുകയാണ്. ചുരുക്കത്തിൽ അഴിമതിയിലോ, കോടതിവിചാരണകളിലോ പെടാത്ത ഒരൊറ്റ മന്ത്രിമാരും ഉണ്ടാകില്ല  ഇന്ന് കേരള മന്ത്രിസഭയിൽ. ഈ സാഹചര്യത്തിൽ നീതിന്യാ‍യ വ്യവസ്ഥയെ കളങ്കപ്പെടുത്തുന്ന കരുതിക്കൂട്ടിയുള്ള അക്രമത്തിന് എന്തുമറുപടി സർക്കാർ സ്വീകരിക്കും എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

1 comment:

  1. സൂര്യനെല്ലികേസില്‍ കുര്യന്‍ ഇതുവരെ വിചാരണ നേരിട്ടിട്ടില്ല. അതിനുമുമ്പ് തന്നെ ദുസ്വധീനം ചെലുത്തി പ്രതിയാക്കുന്നതില്‍ നിന്ന് രക്ഷപ്പെട്ടു.
    നമ്മുടെ രാജ്യത്തിന്റെ ഒരു ദുര്യോഗം

    n.b: please disable the word verification

    ReplyDelete