വിദ്യാർത്ഥിയും സമൂഹവും തമ്മിൽ അകലം ഉണ്ടാകുവാനുള്ള കാരണങ്ങൾ

Friday, February 8, 2013

അഫ്സൽ വിധി -കമ്മ്യൂണിസ്റ്റ് പാർട്ടി നിലപാട്


അഫ്സൽ വിധി -കമ്മ്യൂണിസ്റ്റ് പാർട്ടി നിലപാട്‌
ക‌മ്യൂണിസ്റ്റ് പാർട്ടി ഒരേപോലെ കോൺഗ്രസ്സിനേയും ബി ജെപിയേയും അവരുടെ   അഫ്സലിനെതിരെ സ്വീകരിച്ചിരുന്ന നിലപാടുകളേയും അകാരണമായ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ മറവിൽ നടക്കുന്ന അവസരവാദ രാഷ്ട്രീയത്തിന്റെ ചൂഷണ മനോഭാവത്തേയും  നിശിതമായി വിമർശിച്ചിരുന്നു . അനാവശ്യ വിവാദങ്ങളിലൂടെ ശിക്ഷവൈകിക്കുന്നതും വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ച് രാഷ്ട്രീയമായ മുതലെടുപ്പ് നടത്തരുതെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി വ്യതമാക്കി. മതനിരപേക്ഷ ഇൻഡ്യമത്രമാണ് പാർട്ടിയുടെ ലക്ഷ്യം. ഏതെങ്കിലും വിഭാഗീയതയുടേയോ , ജാതിസാമുദായീക സംഘടനകളുടെയോ  പിൻ‌ബലത്തിലോ, അതല്ലാതെ  ആയവയെ കൂട്ടുപിടിച്ച് കണ്ടെത്തി അധികാരത്തിൽക്കയറിയിരുന്ന് ജനാധിപത്യത്തെ ബലികഴിക്കുവാനോ ഉള്ള കപട രാഷ്ട്രീയ തന്ത്രങ്ങൾ, രാഷ്ട്രീയ ചൂതാട്ട സമ്മർദ്ദ തന്ത്രങ്ങൾ എന്നിവയോ കമ്മ്യൂണിസ്റ്റ് പാ‍ർട്ടി കാണിച്ചിട്ടില്ല. കൂടാതെ ഇത്തരം രാഷ്ട്ര താതപര്യങ്ങൾക്കെതിരായി സ്വീകരിക്കുന്ന നിലപാടുകൾക്ക് ഒരിക്കൽ നല്ല വില നൽകേണ്ടിവരുമെന്നും ഇൻഡ്യയുടെ ആഭ്യന്തര സുരക്ഷക്കും രാജ്യാന്തര ബന്ധങ്ങൾക്കും ഇത്തരം ഇടപെടലുകൾ ഭീഷണിയാകുമെന്നും പാർട്ടി വ്യക്തമാ‍ക്കിയിട്ടുണ്ട്. ഇൻഡ്യാ മഹരാജ്യത്ത് നിയമ വാഴ്ച്ച നടപ്പാ‍കണമെന്നും ജനാ‍ധിപത്യ വ്യവസ്ഥ അനുശാസിക്കുന്ന നീതി നടപാക്കണമെന്നതായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇതുസംബന്ധിച്ച  അഭിപ്രാ‍യം. ഇതിന് കാലതാമസം വരുത്തുന്നത് അപലപനീയമാണെന്നും അത് അനീതിയാണെന്നും ഉടൻ ശിക്ഷനടപ്പാക്കുകയോ വിധി പുറപ്പെടുവിക്കികയോ ചെയ്യണമെന്നും പാർട്ടി നയം വ്യക്തമാക്കിയിട്ടുണ്ട് . ഇത് അഫ്സലിന്റെ കാര്യത്തിൽ മാത്രമല്ല ഇൻഡ്യൻ നിയന്മത്തിന്റെ പരിധിയിൽ വരുന്ന എല്ലാകേസുകളിലും കാലവിളംബം വരുത്താതെ കുറ്റവാളികളെ ശിക്ഷിക്കുകയും നിരപരാധികളെ അകാരണമായി വിചാരണപോലും കൂടാതെ തടങ്കലിൽ സൂക്ഷിക്കുന്നത് അവസാനിപ്പിക്കണം എന്നുള്ളതാണ് പാർട്ടി നിലപാട് ഇക്കാര്യത്തിൽ അറിയിച്ചിട്ടുള്ളത്. അഫ്സൽ വധവുമായി ബന്ധപ്പെട്ട് പാർട്ടി വാക്താവ് സീതാം യെച്ചൂരി പറഞ്ഞത്:- “നമ്മുടെ നാടിന്റെ നിയമങ്ങൾ അവസാനം അതിന്റെ പൂർത്തീകരണത്തിൽ എത്തിച്ചേർന്ന നിമിഷങ്ങളാണ്”. ഇന്നാട്ടിലെ നിയമവ്യവസ്ഥയുടെ വിജയമാണ് അഫസൽ ഗുരുവിന്റെ ശിക്ഷ നടപ്പാക്കിയതെന്ന് പാർട്ടി വാക്താവ് വ്യക്തമാക്കുന്നു. അഫ്സലിനെന്നല്ല ഏത് വ്യക്തിക്കും ഇൻഡ്യയുടെ നിയമം അനുശാസിക്കുന്ന കാര്യങ്ങൾക്കെതിരെ സുരക്ഷക്കും, ജീവനും, സ്വത്തിനും, രാജ്യത്തിനാകെയും ഭീഷണിയാകുന്ന നിലപാടുകൾ സ്വീകരിച്ചാൽ അയാൾ ഇൻഡ്യാമഹാരാജ്യത്തെ നിയമത്തിന് കീഴ്പ്പെടുകതന്നെ വേണം എന്നതാണ് ഈ വിധിക്കനുസരിച്ചുള്ള പാർട്ടി നിലപാടുകളുടെ വ്യാഖ്യാനം.

No comments:

Post a Comment