വിദ്യാർത്ഥിയും സമൂഹവും തമ്മിൽ അകലം ഉണ്ടാകുവാനുള്ള കാരണങ്ങൾ

Tuesday, February 5, 2013

തിരുട്ടു ബണ്ടി


/ / / / / തിരുട്ടു ബണ്ടി / / / / /


ഇൻഡ്യ മുഴുവൻ ആരാധിക്കുന്ന ചോരന്മാരുടെ ആവേശമായി മാറിയ തിരുട്ട് ബണ്ടിയെ കേരളാപോലീസ് വിലങ്ങണിയിച്ചു. ബണ്ടിക്കാവട്ടെ ഒരു കിണ്ടിയും ഇല്ല. അദ്ദേഹം, അയാൾ, ഇദ്ദേഹം എന്നൊക്കെയല്ലേ പൊതുപ്രവർത്തകരും മാധ്യമപ്രവർത്തകരും വിളിക്കുന്നത്. സിനിമാതാരങ്ങളേക്കാൾ താരമൂല്ല്യമാണ് തിരുട്ട് ബണ്ടിക്ക്.
കൂടാതെ ലോകചരിത്രത്തിൽ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ഇങ്ങനൊരു തിരുടനെ തത്സമയ റിയാലിറ്റി ഷോയിൽ പങ്കെടുപ്പിക്കുന്നത്. ഇത് പല ചിന്നക്കള്ളന്മാർക്കും വളരെ അഭിമാനം തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു. അങ്ങ് കർണ്ണാടയിൽ നിന്ന് മുങ്ങിയ ടിയാനെ പത്മനാഭന്റെ പോലീസ് പൂനയിൽ നിന്ന് വലവീശിപ്പിടിച്ചു.ന്തായാലും പതിവിന് വിപരീതമായി കേരളാപോലീസിന് ബണ്ടിയുടെ മൂക്കിനിടി കിട്ടിയില്ലെന്ന് അറിയുവാൻ കഴിയുന്നു.  
                        വിവിധഭാഷ കൈകാര്യം ചെയ്യാനറിയുന്നതും നന്നായി ഏൽപ്പിച്ച  ജോലി ചെയ്യാൻ കഴിയുന്ന പോലീസുകാരും ആവശ്യമില്ലാതെ ആകാശത്തേക്ക് വെടിവയ്ക്കുന്നവരുടേയും ഗ്രനേഡും കണ്ണീർവാതകവും ആവശ്യമില്ലാതെ ഉപയോഗിക്കുന്നവരുടേയും കൂട്ടത്തിൽ ഉണ്ട് എന്നത് വാസ്തവം . എന്തായാലും ഇത്തവണ വൈകിയില്ല മാന്യദേഹത്തിന് അർഹമായ സ്ഥാനക്കയറ്റവും പാരിതോഷികവും നൽകി. അതിനേക്കാൾ മൂല്ല്യമുള്ളതാണ് എന്നേപ്പോലെയുള്ള ഒരുകേരളീയന്റെ അഭിവാദ്യങ്ങൾ ...സലാം സാർ….
                        പക്ഷേ ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇതല്ല. യാത്രാക്ഷീണം കൊണ്ട് ഇടക്ക് ബൈക്ക് നിർത്തി മെനയായി ഒരു ചായകുടിക്കാൻ തീരുമാനിച്ചു. പ്രാദേശീക വാർത്തകൾ അറിയുവാൻ മുളയറയിലെ നാലും കൂടിയ കവലയിലെ  ഒറ്റമുറികടയിലെ വിശേഷാൽ ടീ ആണ് സേവിക്കുക പതിവ്. ഇരിപ്പിടമൊന്നുമില്ല. ആളുകൾ കലുങ്കിലും,കടത്തിണ്ണയിലും ഒക്കെ ഇരുന്ന്  കാര്യം സാധിക്കും. ചായ അല്ല പ്രശ്നം . ഒരുദുവസം അവധി ആയാൽ പിന്നെ കൂട്ടത്തിൽ കൂട്ടില്ല.
                        നാട്ടിൻപുറത്തെ കടയിലൊക്കെ ബണ്ടിച്ചോറിന്റെ മുഖചിത്രമുള്ള വാരികകളാണ്. വാർത്തകേൾക്കുവാനായി വച്ചിരിക്കുന്ന പതിനാലിഞ്ച് ടിവിയിൽ മിന്നിമായുന്ന അദ്ദേഹത്തിന്റെ ചിത്രവും,പിന്നെ തോരാതെയുള്ള വർത്തമാനങ്ങളും.അത് എനിക്കത്ര ബോധിച്ചില്ല.
                       ചായക്കടയുടെ മറുപുറത്ത് അസംഘടിതതൊഴിലാളികളും തമിഴ്നാട്ടിൽനിന്ന് പണിചെയ്യുവാനായി വന്നെത്തിയവരും മ്പടിക്കുന്നുണ്ടായിരുന്നു . അവരിൽ ചിലരും ചായക്കടയിലെ വിരസതയിൽ ഒത്തുചേരുന്നു. സാമാന്യം നന്നായി മദ്യപിച്ച ഒരു തമിഴൻ മഹോദരംവന്ന ഒരു എലുംബൻ ചെറുക്കനെ തോളിലേറ്റി അവിടേക്ക് വന്നു.
                        അണ്ണാ ഒരുടീ പോട് ….അത് പറഞ്ഞ അയാൾ നിലത്തിരുന്നു. ചെറുക്കൻ അയാളുടെ തലയിലും കഴുത്തിലും പുറത്തുമായി കുത്തിമറിയുന്നു. ഇടക്ക് അയാൾ പറഞ്ഞു.“സാർ എന്നുടെ കൊളന്തൈ നാന്ത് ക്ലാസ്സിൽ പഠിക്കിറേൻ. ഇവൻ പെരിയ ആളാകും എന്റ് അരസിയറ് ചൊന്നാർ.അത് കണ്ടപ്പോഴേ മനസ്സിലായി.ഞാൻ കൌതുകത്തോടെ നോക്കിനിന്നു.
അവർക്കും സ്വപ്നങ്ങൾ ഉണ്ട് .
                           അയാൾ തുടർന്നു, “ഏൻ മഹനെ ഉനക്ക് യാർ ആഹണം.നീ അപ്പാക്കിട്ടെ ചൊല്ലെടാ…….നിന്നുടെ ആസൈ എന്നാഅവൻ ഇങ്ങനെ സൊല്ലി…….“അപ്പാ അപ്പയെപ്പോലൈ ആഹണംഅപ്പൻ ഒരടി കൊടുത്തു ടായ് തിരുട്ട് പയലേ ….അതല്ലാമൈ എന്നടാഅവൻ വീണ്ടും ശൊന്നിത്തുടങ്ങി…….“അത് വന്ത് എനക്ക് വലിയ തിരുട്ട് ബണ്ടി ആഹണം അപ്പാ……അപ്പാക്ക് പെരുത്ത് തന്തോയം ആയി..എന്നാലും അവന്റൂടെ കേട്ടു:-“അത് ആർടാ അന്ത പെരിയവർ . അപ്പോൾ ടിവിയിലൂടെ വരുകയായിരുന്നു സൂപ്പർസ്റ്റാർ ബണ്ടി . “തിരുട്ട് ബണ്ടി, തിരുട്ട് ബണ്ടി എന്ന് തുള്ളിച്ചാക്കൊണ്ട് കൊളന്തൈ പറഞ്ഞു. അവന്റെ സ്വപ്നം അങ്ങനെ….. ബണ്ടിയേനോക്കി അവൻ ഒരു ബണ്ണും കഴിച്ച് ഇരിക്കുന്നു.
                         വല്ലാതെ ക്ഷീണിതനായ ഞാൻ സ്ന്ധ്യയായപ്പോഴാണ് വീട്ടിൽ വന്നെത്തിയത്. വരുമ്പോൾ പതിവ് തെറ്റാതെ അമ്മയും അവളും തമ്മിലുള്ള പരിഭവങ്ങൾ പറയുവാൻ മകൾ എത്താറുണ്ട്. അവളെ കണ്ടില്ല.ഞാൻ വിളിച്ചു നയനേ….ശബ്ദമുണ്ടാക്കാതെ അവൾ എന്റെ അടുത്ത് വന്നു. അച്ഛാ അവിടത്തെ ചേച്ചിയും ചേട്ടനും കുറെനേരമായി കളിക്കുകയാ. ഞാൻ ഒളിച്ചിരുന്ന് കാണുകയാണ്. ഒറ്റകുട്ടിയായതിനാൾ അവളുടെ വിഷമം ഞാൻ അറിഞ്ഞിട്ടും അറിയാത്തതായി ഭാവിച്ചു. മേളെ അവർ എന്താ കളിക്കുന്നത്അവൾ വീണ്ടും പറഞ്ഞു ശബ്ദം താഴ്ത്തിബണ്ടി ചോർ.
                           ഞാൻ ചോദിച്ചു മോളെന്താ പോകാതത്. സധാരണ അവരുമായി കളിക്കാറില്ലേ..അച്ഛാ അതെ ഇന്നത്തെ  കളി ടിവിയിലും പത്രത്തിലും കാണുന്ന കള്ളന്റെ കളിയാണ്. രാതിയിൽ കളി എനിക്ക് പേടിയാവും.ഞാൻ പറഞ്ഞു മോളേ അതിന് ബണ്ടിയേ പോലീസ് പിടിച്ചല്ലോ.ഇനി പേടിക്കേണ്ടാട്ടോ……
                           ബണ്ടിച്ചോറിന് എന്തായാലും കേരളത്തിലെ ജയിൽ ഒരു പുതിയ അനുഭവമായിരിക്കും . ഇവിടെ അകത്തും പുറത്തുമായി എത്രയോ ബണ്ടികൾ വെറുതെ കറങ്ങിനടക്കുന്നു.അവരെ പിടിക്കാൻ എങ്ങും പോകേണ്ട . വെറുതെ ജീപ്പുമായി കവലകരെ ഒന്നുപോയാൽ മതി. ഇതിനെ അപേക്ഷിച്ച് ബണ്ടി ഒരു ചിന്നക്കള്ളൻ.
                           2000 ലക്ഷം കോടികട്ടവരും 1800 കോടികട്ടവരും ഒക്കെയുള്ള ഈ ഇൻഡ്യാ മഹാരാജ്യത്ത് അനേകം വലിയ ബണ്ടികൾ പുറത്തിങ്ങനെ ആഡംബര കാറുകളിൽ യാത്രചെയ്യുമ്പോൾ സ്റ്റാർ ഹോട്ടലുകളിൽ മുറിയെടുത്ത് താമസിക്കുമ്പോൾ ബണ്ടി ഒരു ചെറിയ കാറും കുറച്ച് പണവും മോഷ്ടിച്ചു. ഇനി ഇതെങ്ങാനും സോഷ്യലിസത്തിലേക്കുള്ള പുതിയ മാർഗ്ഗമാണോ . ഉള്ളവന്റെ കയ്യിൽനിന്ന് എടുത്ത് ഇല്ലാത്തവന് നൽകുന്ന പരിപാടി. നമ്മുടെ ഒരു വർമ്മയുടെ കയ്യിൽനിന്നും 300 കോടിയുടെ രത്നങ്ങൾ പോയത് പോയി .അതിപ്പോൾ ആട് മാറി പട്ടിയായി. പവനായി ശവമായി മാറി.
                          എന്തായാലും ബണ്ടി കേരളത്തിൽനിന്നും പലതും പഠിക്കും. ഇനി തെണ്ടേണ്ടിവന്നാലും ബണ്ടി വണ്ടികേറി ഇങ്ങോട്ട് വരില്ല. പക്ഷേ പലരും പറയുന്നുനല്ല സ്നേഹമുള്ളവൻ . ആപേരൂർക്കടയിലേ അമേരിക്കൻ മുതലാളിയെ ക്കണ്ടപ്പോൾ അയ്യാൾ ക്ഷമ പറഞ്ഞൂത്രേ. ഉള്ളത് പറയാമല്ലോ കള്ളന്മാരിലും നല്ലവരുണ്ട്. അങ്ങിനെ കഥപിന്നെ നല്ല കള്ളനെ കുറിച്ചായി. കായംകുളം കൊച്ചുണ്ണി മുതൽ താഴേക്ക് വന്ന് നാട്ടിൽ പാട്ടപെറുക്കിജീവിക്കുന്ന തിരുടന്റെ സുമനസ്സിനേപ്പറ്റിയും ധാരാളം സംസാരിച്ചു. ബണ്ടി തിരുടാതിരിക്കാൻ സർക്കാർ തന്നെ ഒരു തൊഴിൽ അവസരം കണ്ടെത്തിക്കൊടുത്തെന്നറിയുന്നു. പക്ഷെ അദ്ദേഹത്തിന് ആശയപ്രകടനവും ആവിഷ്കാ സ്വാതന്ത്ര്യവും ഇല്ലാത്ത പണി അങ്ങ് പള്ളിയിൽ ചെന്ന് പറഞ്ഞാൽ മതി എന്ന് അദ്ദേഹം കാട്ടിക്കൊടുത്തു.
                                ഒരു നല്ല ട്രൈനിംഗ് സെന്റർ ഫൊർ ചോർസ് അല്ലെങ്കിൽ, ബണ്ടീസ് ഫിനീഷിംഗ് സ്ക്കൂൾ ഇതാണ് ബണ്ടിസ്വപ്നം. ഇതിന്റെ ഒരു ബ്രാഞ്ച് പൂജപ്പുര ജയിലിനിന്ന് പുറത്തിറങ്ങുമ്പോഴേക്കും ബണ്ടി ആരംഭിക്കും. നമ്മുടെ ചപ്പാത്തിയും കോഴിക്കറിയും പോലെ . പോറോട്ടയും ചിക്കനും പോലെ.എല്ലാം നമ്മുടെ അഭീഷ്ടം പോലെ കേരളാപോലീസിന്റെ മേൽനോട്ടത്തിൽ
                             പിന്നാമ്പുറത്ത് നിന്നും നയനയുടെ ഉച്ചത്തിലുള്ള വിളികേട്ടു. അച്ഛാ….അച്ഛാ ഓടിവാ…….ബണ്ടി,ബണ്ടിവന്നു….അഛാ ബണ്ടിവന്നു. ഞാൻ അമ്പരന്നു. എന്തോ അവൾ പറയാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നി . എന്നാലും ഞാൻ ഓടി അടുക്കളപ്പുറത്തെത്തി….
                             അവൾ പറഞ്ഞു എന്നെ ബണ്ടി കടിച്ചച്ഛാ……ഞാൻ അല്പം മുന്നോട്ട് ഇരുട്ടിലേക്ക് നോക്കി.സ്വർണ്ണ നിറമുള്ള, മഞ്ഞക്കണ്ണുള്ള കണ്ടാൽ പരുക്കനായ ഒരാൾനിലത്ത് പറ്റിക്കിടക്കുന്നു……ഞാനും അറിയാതെ വിളിച്ചുഡാകള്ള ബണ്ടീ…….
                             എന്റെ വീട്ടിലെ പൂച്ചയായിരുന്നു കക്ഷി . കണ്ടൻ ആയതിനാൽ അവൻ പലപ്പോഴും സ്വന്തം തട്ടകം വിട്ടാണ് കളിക്കുവാൻ ഇഷ്ടപ്പെടുന്നത്. അവനെ മോൾ പറഞ്ഞിട്ടാണ് കൊണ്ടുവന്നത്. അവനെ ബണ്ടി എന്നു വിളിച്ചാൽ ഒരു തെറ്റുമില്ലെന്ന് എനിക്ക് തോന്നി.മാത്രവുമല്ല അവനെ എന്തും വിളിക്കാം. ഒരുപരിഭവമില്ല. നയന അവനെ വാരിയെടുത്ത് അകത്തേക്ക് പോയി. വലിയ വ്യക്തികളുടെ പേർ കുട്ടികൾക്ക് ഇടുന്നത് ഒരു പതിവാണ്. എന്തായാലും ഇതില്പരം ഇവന് ചേരുന്ന നല്ല പേര് കിട്ടുക പ്രയാസമാണ്. …..ബണ്ടിചോർകള്ള ബണ്ടി….ബണ്ടിക്കുട്ടൻ…….
.

1 comment:

  1. നല്ല ബണ്ടിക്കുട്ടന്‍

    ReplyDelete