വിദ്യാർത്ഥിയും സമൂഹവും തമ്മിൽ അകലം ഉണ്ടാകുവാനുള്ള കാരണങ്ങൾ

Sunday, February 3, 2013

“ണ്ണ” രാഷ്ട്രീയം


ണ്ണ രാഷ്ട്രീയം

കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയം എന്നെന്നും മളയാളികൾ മനസ്സിൽ സൂക്ഷിക്കുന്നതാണ്.അടിയന്തിരാവസ്ഥയും ഏറ്റവും വലിയ വരൾച്ചയുടെ കാലവും കഴിഞ്ഞാൽ കേരളത്തെക്കുറിച്ചോർത്ത് പുളകമണിയാൻ ഇനി 2011ലെ ഇലക്ഷന് ശേഷംവന്ന ഭരണമാറ്റത്തിന്റെ വീരകഥകൾ മാത്രം.മണ്ണ് ,പെണ്ണ്,എണ്ണ,പണംഒന്നിനേയും തങ്ങളുടെ ഭരണകാലത്ത് വെറുതെ വിട്ടചരിത്രം ഇല്ലെന്ന് ഒരിക്കൽകൂടി കോൺഗ്രസ്സ് വ്യക്തമാക്കുകയാണ്. മാത്രമല്ല ഇത്തരം കാര്യങ്ങളിൽ തങ്ങളുടെ മന്ത്രിമാർ കേന്ദ്രമന്ത്രിമാരേക്കാൾ ഒട്ടും പിന്നിൽ അല്ലെന്നും കാണികുവാൻ “ണ്ണ” മേഖലയിൽ മത്സരബുബ്ധിയോടെ പ്രവർത്തിക്കുന്നു. കൂടാതെ മന്ത്രിമാർ , ഔദ്യോഗീക സ്ഥാനങ്ങൾ , പുനസംഘടനാ വീതം വയ്പ്പ് എന്നിവ മേഖലയിൽ പ്രാഗദ്ഭ്യം തെളിയിച്ചവർക്കായി മാത്രം.“ണ്ണ” വിഷയങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ ആരോപണണങ്ങളോ പരാതികളോ,കോടതിവിചാരണയോ ഇതിലേതെങ്കിലുമോ നേരിടാത്ത ഒരു മന്ത്രിയും ഉണ്ടാകില്ലെന്ന വാശിയിലാണ് കേരളഭരണവർഗ്ഗം. ഇത്രയുമൊക്കെ ആയ സ്ഥിതിക്ക്, ഒരു അന്തപ്പുരവും, കുറേ നർത്തികളും, ലഹരി പാനീയങ്ങളും ഒത്തൊരുമിച്ച് ഒരു ഡർബാർഹാൾ കൂടി ഇവർ പണിയും. നിർമ്മാണം ഇവരുടെ ഇഷ്ടവിനോദമാണ്.  എല്ലാറ്റിനും ഒരു പാക്കേജ് നൽകിയില്ലെങ്കിൽ ഒരാൾക്കും ഒരു സമാധാനവും ഉണ്ടാകില്ല. ഭരണം ഇല്ലെങ്കിൽ പലരുടേയും മരമാണ് സംഭവിക്കുക. അടുത്ത ഭരണമാറ്റത്തിൽ അകത്ത് പോകേണ്ടി വരുന്നവരുടെ പട്ടിക പേഴ്സണൽ സ്റ്റാഫിലുള്ളവർ ഇപ്പോഴേ വെറുതെയിരുന്ന് ബോറടിക്കുമ്പോൾ തയാറാക്കുന്നു. അകത്താവുമ്പോൾ ണ്ണി പഠിക്കുവാൻ ട്യൂഷൻ ഉണ്ട് പലർക്കും. ഇത് ഇൻഡ്യയിൽ ലഭ്യമായ വിവിധ ഭാഷകളിലായിട്ടാണ് നടക്കുന്നത്. ഏത് സംസ്ഥാനത്ത് വച്ച് വിചാരണ നേരിടേണ്ടിവന്നലും തടവിലായാലും കണക്ക് കൂട്ടാനും എണ്ണാനും പഠിക്കണമല്ലോ. പിന്നെ പാത പിന്തുടർന്ന് പാരമ്പര്യംപിൻതുടരാൻ അകത്തായാലും ചിലർക്കൊക്കെ ണ്ണ മാർ പുറത്തുണ്ടാകും. അങ്ങനെ എണ്ണിയാൽ ഒടുങ്ങാതെ കേരളഭരണത്തിന്റെ നേട്ടങ്ങൾ എത്രയെത്ര. ഭരണത്തിൽ ഇതെല്ലാമില്ലെങ്കിൽ പിന്നെന്ത് വിശേഷം. വൈകിട്ടെന്താപരിപാടി എന്നല്ലേ ഇവരുടെ മനോവിചാരം. ഇപ്പോൾ ആധുനീക ട്രാക്കിംഗ് സംവിധാനമൊക്കെ ഉള്ളപ്പോൾ കാര്യങ്ങൾ പരസ്പരം അറിയിക്കക ഒരു പ്രയാസമാണ് .എന്നാൽ എല്ലാവരും തമ്മിൽ കാര്യങ്ങളിൽ ഒത്തൊരുമയുള്ളതിനാൽ അരുതാത്തതൊന്നും സംഭവിക്കില്ല. പിന്നെ പുതിയ ഹരിതകേരളം വിഭാവനം ചെയ്യുന്നവരും, ഭരണത്തിൽ സ്ഥാനം ലഭിക്കാത്തവരും, യൂത്ത് പൈയ്യൻസും ഒന്നും വേണ്ടത്ര തൃപ്തരല്ലെന്ന് മുഖ്യനറിയാം .അടുത്ത വാർത്താ സമ്മേളനത്തിൽ അവർക്ക് വേണ്ടിയും അദ്ദേഹം ഒരു പാക്കേജ് പ്രഖ്യാപിച്ചേക്കാം. എന്തായാലും കണ്ണാടി മാളിക നിലം പൊത്താറായി . ആഭ്യന്തരവും, വ്യവസായവും, വിദ്യാഭ്യാസവും, സാംസ്കാരികവുമൊക്കെ കൈകാര്യം ചെയ്തവർ ഇനി എവിടെപ്പോകും. തത്കാലം നമുക്ക് കണ്ണടക്കാം. അതാണ് ഒരേയൊരുവഴി. മിച്ചഭൂമി , പാട്ടഭൂമി, മലകൾ, വയലുകൾ എല്ലാം വീതിച്ച് നൽകാൻ പ്രാപ്തിയുള്ള ജനകീയമുഖമുള്ള കേരളത്തിന്റെ സ്ഥിതി ഇനി പെരുവഴി ആധാരം. എന്നിട്ടും പിന്നീട് സ്മാർട്ട് സിറ്റിക്കായി പുതിയ പരസ്യം വരുന്നു..“വിൽകാനുണ്ട് സ്വപ്നങ്ങൾ”. കേരളീയരുടെ നാളെയുടെ സ്വപ്നങ്ങൾ പോലും ആഗോള ടെന്ററിന്റെ വക്കിലാണ്. എന്തായാലും പറയാതെ വയ്യ; ഇനിയാർക്കും കേരളത്തോട് ഇത്രമേൽ തോന്നാത്ത ഇഷ്ടമാണ് കേരളം ഭരിക്കുന്ന മന്ത്രിമാർക്കുള്ളതെന്ന് സാരം.പ്രതിപക്ഷത്താകുമ്പോൾ ഇവർ നക്കിക്കൊല്ലും .ഭരിക്കുമ്പോൾ ഇവർ ഞെക്കിക്കൊല്ലും.പക്ഷെ ചിലരൊക്കെ ചിലതെല്ലാം പറഞ്ഞ് തുടങ്ങി .കാരണം പറയാതിനിവയ്യ,എന്നാൽ പറയാനും വയ്യ.പരശുരാമൻ മഴുഎറിഞ്ഞ് വീഴ്ത്തി ഉണ്ടായ ഭൂമി ഇന്ന് വീതം വച്ച് നൽകിത്തീരാറായി. ഇനി ഒരു മഴുവുമായി അഗസ്ത്യകൂടം ലയിലേക്കെങ്ങാനും ഒന്ന്  പോയിനോക്കിയാലോ എന്ന ചിന്തയിലാണ് കേരളമുഖ്യൻ.

1 comment:

  1. രാഷ്ട്രീയം ഒരുമാതിരി ‘ണ്ണ’ ഏര്‍പ്പാടാണ്

    ReplyDelete