വിദ്യാർത്ഥിയും സമൂഹവും തമ്മിൽ അകലം ഉണ്ടാകുവാനുള്ള കാരണങ്ങൾ

Tuesday, February 12, 2013

ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും



ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
സൂര്യനെല്ലിക്കേസിൽ പിജെ കുര്യന് അനുകൂലമായി പത്ര ദൃശ്യ മാദ്ധ്യമങ്ങളും, വക്കീൽ, രാഷ്ട്രീയക്കാർ, പോലീസ് മേധാവികൾ , ഏതാനും ചില വനിതാ സാമൂഹ്യ പ്രവർത്തകർ എന്നിവർ എല്ലാം ശത്രു പക്ഷത്ത് അണിനിരന്നിരിക്കുകയാണ്. മറുപക്ഷത്ത് എല്ലാം നഷ്ടപ്പെട്ട ഒരു പെൺകുട്ടി ഏകയായി .
ഞങ്ങൾ പറയുന്നതാണ് വിധി എന്ന പൂർവ്വനിശ്ചിതമായ രാഷ്ട്രീയ ചതുരംഗക്കളിയാണ് കേരളത്തിലെ മാഫിയകൾ കുരിയനിവേണ്ടി ചെയ്ത്കൂട്ടുന്നത്. ഇതെല്ലാം പ്രതിഫലം നൽകിക്കൊണ്ടായതിനാൽ തിന്ന ചോറിന് എല്ലാവരും നന്ദികാണിക്കുന്നു.
ആരുചത്താലും അടിയന്തിരം ഉണ്ടാൽ മതി എന്നതല്ലേ ഇപ്പോഴത്തേരാഷ്ട്രീയം. ഇപ്പോൾ ചാകര.
കേരളത്തിന്റെ സർവ്വസ്വവും നശിപ്പിച്ച ദുർഭരണത്തെ മറക്കുവാനുള്ള കോൺഗ്രസ്സ് ശ്രമമാണ് കുര്യനെ വെള്ളപൂശാനുള്ള പേയ്ഡ് സെർവീസ്.
ഇന്ന് ശ്രീ വയലാർ രവി ഒരു മാധ്യമപ്രവർത്തകയോട് ചോദിച്ചത് കുരിയനോട് ദേഷ്യം തോന്നാൻ അയ്യാളിൽനിന്ന് സൂര്യനെല്ലി പെൺകുട്ടിക്കുണ്ടായ അനുഭവം‌പോലെ എന്തെങ്കിലും സംഭവിച്ചുവോ എന്നാണ്. ഇതാണ് നാക്കിനെല്ലില്ലാത്ത രാഷ്ടീയം.
ഇതിൽ ശ്രീ പി സി ജോർജ്ജും, ബസന്തും, വയലാ‍ർ രവിയുമൊക്കെ ഒരേ നുകത്തിൽ കെട്ടാൻ പറ്റുന്നവരാണ് എന്ന് വ്യക്തമാക്കുവാൻ ഈ സാഹചര്യം സാക്ഷ്യം വഹിച്ചു.
എന്തായിരുന്നലും കുരിയനെ ശിക്ഷിച്ചതിൽ കേരളീയനെന്ന നിലയിൽ അഭിമാനമുണ്ട്!.
ആര് ശിക്ഷിച്ചു എന്നാകും അല്ലേ. ഇന്നാട്ടിലെ നീതിന്യായമോ, പോലീസോ, ഭരണ സംവിധാനമോ അല്ല. അഫ്സലിനെ തൂക്കിക്കൊന്നപോലെ ഒരായിരം തവണ കേരളമക്കൾ ഇയാളെ തൂക്കിലേറ്റിയിരിക്കുന്നു.
ഇനി എന്തിന് ജീവിക്കണം. മൃതപ്രായനായി കേരളത്തിൽനിന്നും ഡൽഹിയിലേക്കുള്ള യാത്രകളും കുറേ മടക്കയാത്രയും മാത്രം ഇനി ബാക്കി. സ്വന്തം വീട്ടിലോ നാട്ടിലോ ഇൻഡ്യയിലോ , മലയാളികൾ ഉള്ള മറ്റ് പ്രദേശങ്ങളിലോ സൂര്യനെല്ലിക്കേസിലെ കളങ്കം ഏറ്റ ഈ അഭിനവ പൊതുപ്രവർത്തകന് സ്ഥാനമില്ല.
ഇനി വിധി എന്തായാൽ എന്ത്? ദുർബ്ബലമായ ഒരു മരണംവരെ ഒന്ന് കാത്തിരിക്കണം അത്രമാത്രം. ജനങ്ങൾ സൂര്യനെല്ലിക്കേസ്സിൽ ഇരയായ പെൺകുട്ടിയുടെ മൊഴി മനസ്സാ സ്വീകരിക്കുന്നു. മാധ്യമ വിചാരങ്ങളുടേയോ,  പുതിയ തെളിവുകളുടേയോ അടിസ്ഥാനത്തിലല്ല മറിച്ച് അഭിമാനവും, അന്തസ്സും ജീവിതവും പൊലിഞ്ഞൊടുങ്ങിയ ഒരു പെൺകുട്ടിയുറ്റേയും, അവളുടെ കുടുംബത്തിന്റെയും കണ്ണുനീരിന്റെ സത്യവും മാത്രം പരിഗണിച്ച് . ഇനി ഇതിൽക്കൂടുതൽ തെളിവുകൾ വേണോ?.
വിചാരണകൾ കഴിഞ്ഞു. ജനങ്ങൾ ശിക്ഷയും വിധിച്ചു. ശിഷ്ടകാലം മനുഷ്യനും മൃഗവുമായി എവിടെയെങ്കിലും ഇരുട്ടിൽ കഴിഞ്ഞുകൂടാം. ആ പെൺകുട്ടിയുടെ കന്നുനീർത്തുള്ളികൾ നമ്മുടെ നാടിനെ കൊടിയ വിപത്തിലേക്ക് കൊണ്ടെത്തിക്കും മുൻപ് നമുക്ക് കേരളത്തിൽ ജനിച്ചതിനേക്കുറിച്ചോർത്ത് അൽ‌പ്പമെങ്കിലും ലജ്ജിച്ച് തലതാഴ്ത്താം. കേരളമെന്ന പേരുകേട്ടാൽ ചോര തിളക്കാത്ത ഞരന്മുകളാണ് നമ്മുടേത്. അഭിമാനത്തിന്റെ ഈ കറുത്ത കഥകൾ ഇനിയിവിടെ തിരുത്തിയെഴുതപ്പെടില്ല. ഇവർക്ക് മരണമില്ല. ഒരു കുരിയനായോ, മറ്റൊരുകുരിയനായോ  ഇവർ  പിറവിയെടുത്തുകൊണ്ടേയിരിക്കും.

1 comment:

  1. മനസ്സാക്ഷിയെന്നൊന്നുണ്ടെങ്കില്‍ അയാള്‍ ഇപ്പോള്‍ ആരും അറിയാത്ത ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കയാകും.

    ReplyDelete